യു എസ് ബി ഡെസ്ക്ടോപ്പ് ഹാർഡ് ഡിസ്‌ക്,  

  RSS

Safwan
(@admin)
Member Admin
Joined: 1 year ago
Posts: 23
26/02/2019 8:07 pm  

ഡെസ്ക്ക് ടോപ്പ് (desktop) കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന 3.5'' ഹാർഡ് ഡിസ്‌ക്കുകൾ 2.5'' ഹാർഡ് ഡിസ്‌ക്കുകളേക്കാൾ(strong,durability) ദൃഢതയേറിയതും ഈടുറ്റവയുമാണ്.ലാപ്ടോപ്പ് ഡിസ്‌ക്കുകളേക്കാൾ വളരെയധികം (High quality) ഗുണമേന്മയേറിയതുമാണ്.ഇത്തരം ഹാർഡ് ഡിസ്‌ക്കുകൾ ഉപയോഗിച്ച് (USB Cable) യു എസ് ബി കേബിൾ കൂടാതെ, ഹാർഡ് ഡിസ്‌ക്കുകൾ പ്രവർത്തിക്കുന്നതിനായി പുറത്തു നിന്നും പവർ അഡാപ്റ്റർ വഴി (12 VDC) 12V വോൾട്ട്‌ ഡി സി (supply) സപ്പ്ളൈ കൊടുത്ത് സാറ്റാ (USB signals) സിഗ്നലുകളെ (universal serial bus) യു എസ് ബി (signals) സിഗ്നലുകളാക്കുന്ന (converter) കോൺവെർട്ടറുകൾ ഉപയോഗിച്ച് ഏകദേശം 6.5'' ഇഞ്ച് നീളവും 5.5'' ഇഞ്ച് വീതിയും വലുപ്പത്തിലുള്ള (6.5'' X 5.5'' enclosure) പെട്ടിയിൽ അടക്കം ചെയ്ത് ഉപകരണമാണ് യു എസ് ബി ഡെസ്ക്ക് ടോപ്പ് (USB desktop drive) ഹാർഡ് ഡ്രൈവുകൾ.സ്ഥിരമായി (fixed) ഒരിടത്ത് വെച്ച് ഉപയോഗിക്കുന്നതിനാൽ ഇത് താഴെ അധികം വീണിട്ടുള്ള കുഴപ്പങ്ങൾ താരതമ്യേന ഇത്തരം സ്റ്റോറേജുകൾക്ക് കുറവായിരിക്കും.ഇനി താഴെ വീണെങ്കിൽ തന്നെ 2.5'' പോർട്ടബിൾ (chocolate disk) ചോക്ലേറ്റ്‌ ഡിസ്‌ക്കു കളെ പോലെയല്ല, (platters) പ്ലാറ്ററുകളിൽ (scratch) ഉറച്ചിലുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ (head) ഹെഡ് മാറ്റി ഡാറ്റാ റിക്കവറി ചെയ്യുന്നതിനുള്ള സാധ്യതകളും പതിന്മടങ് കൂടുതലും ആണ്.കൂടാതെ (file transfer rate) ഫയൽ ട്രാൻസ്ഫെർ സ്‌പീഡും പോർട്ടബിൾ യു എസ് ബിയെക്കാൾ ഭേദവുമാണ്.(USB) യു എസ് ബി യി ലൂടെ മാത്രം ലഭിക്കുന്ന 5VDC വോൾട്ടിലൂടെയല്ല ഇത്തരം (disk, controller) ഡിസ്‌ക്കുകളും കൺട്രോളറും പ്രവർത്തിക്കു ന്നത് എന്നതിനാൽ (stable) സ്ഥിരതയും കൂടുതലാണ്.ഇപ്പോൾ (USB) യു എസ് ബി (USB 3.1) 3.1 എന്ന സ്റ്റാൻഡേർഡിലും ഡെസ്ക്ടോപ്പ് സ്റ്റോറേജുകൾ ലഭ്യമാണ്. 

 


ReplyQuote
Share:
  
Working

Please Login or Register