എൻക്രിപ്റ്റെഡ് ഹാർഡ് ഡിസ്‌ക് ഡാറ്റാ റിക്കവറി  

  RSS

Safwan
(@admin)
Member Admin
Joined: 1 year ago
Posts: 23
26/02/2019 7:53 pm  

വളരെ പ്രധാനപ്പെട്ട രഹസ്യമായി സൂക്ഷിക്കേണ്ടുന്ന ഫയലുകൾ, ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാൾ കാണാതിരിക്കുന്നതിനായി (software) സോഫ്റ്റ് വെയർ വഴിയോ , (hardware) ഹാർഡ്‌വെയർ വഴിയോ ഡാറ്റാ ഫയലുകളെ (lock) ലോക്ക് ചെയ്തു സൂക്ഷിക്കുന്ന രീതിയാണ് (encryption) ഇൻക്രിപ്ഷൻ, എന്ന് പറയുന്നത്.ഇതിനായി പ്രത്യേകം തയ്യാറാക്കിയ (software) സോഫ്റ്റ് വെയറുകളും (hardware) ഹാർഡ് വെയറുകളും ലഭ്യമാണെങ്കിലും, ഇപ്പോൾ (USB disk) യൂ എസ് ബി ഹാർഡ് ഡിസ്ക്കിൽ, തന്നെ (embedded) എംബെഡ്ഡ്‌ ചെയ്ത് ഇൻക്രിപ്ഷൻ, സംവിധാനം പ്രത്യേകിച്ച് (Western digital) വെസ്റ്റേൺ ഡിജിറ്റൽ ബ്രാൻഡിൽ (my passport) മൈ പാസ്പോർട്ട്, എന്ന നാമത്തിൽ ലഭിക്കുന്നുണ്ട്.ഫയലുകൾ സംരക്ഷണത്തിനായി ഈ പറയപ്പെട്ട ഗുണകരമെങ്കിലും ഈ സംവിധാനത്തിൽ ഒട്ടേറെ വിഷമതകൾ ഉണ്ട്.ഹാർഡ് ഡിസ്‌കിൽ തന്നെ നിർമ്മാതാക്കൾ ഒരുക്കിയ സോഫ്റ്റ് വെയറിറിലൂടെ ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച് (password) പാസ്സ്‌വേർഡ് ഉപയോഗിച്ചാണ് സംഭവിക്കുന്നത്.ഓരോ പ്രാവശ്യവും ഹാർഡ് ഡിസ്ക്ക് ഏതു കംപ്യൂട്ടറിൽ കണക്റ്റ് ചെയ്യുമ്പോഴും ഓരോ പ്രാവശ്യവും പാസ്സ്‌വേർഡ് നൽകിയാൽ മാത്രമേ ഡിസ്ക്കിലെ ഡാറ്റാ കാണാൻ കഴിയുകയുള്ളൂ.എന്നാൽ നിങ്ങൾ തയ്യാറാക്കിയ (password) പാസ്‌വേർഡ് വളരെ ക്രിട്ടിക്കൽ ആണ്.അതിനാൽ (password)പാസ്സ്‌വേർഡ്‌ ഒരിക്കലും മറന്ന് പോകാതിരിക്കുന്നതിനായി മറ്റെവിടെയെങ്കിലും എഴുതി സൂക്ഷിക്കുന്നത് വളരെ അത്യാവശ്യം ആണ്.തിരക്ക് പിടിച്ച (official life) ഔദ്യോഗിക ജീവിതത്തിൽ, ഹൈപ്പർ ടെൻഷനോ (hyper tension) , അസ്വസ്ഥതയോ ഉണ്ടാകുന്ന സന്ദർഭത്തിലോ, (situation) സാഹചര്യത്തിലോ, മറ്റേതെങ്കിലും കാരണത്താലോ, ഒരു പക്ഷേ ശരിയായ പാസ്സ്‌വേർഡ്‌ ഓർക്കാൻ കഴിയാതെ, തെറ്റായ രീതിയിൽ പാസ്സ്‌വേർഡ് ഉപയോഗിക്കുകയാണെങ്കിൽ ഡിസ്‌കിൽ പ്രവേശിക്കാനോ ഡാറ്റ കാണുന്നതിനോ ഉപയോഗിക്കാനോ സാധിക്കാതെ വരുന്നു.(password) പാസ്സ്‌വേർഡ് തെറ്റാണു തെറ്റാണ് എന്ന മെസ്സേജ് കാണിച്ചിട്ടും , ചില സന്ദർഭങ്ങളിൽ നമുക്ക് തോന്നും, ഹേയ് ഇത് തന്നെയാണ് എൻ്റെ (password) പാസ്‌വേർഡ്, എനിക്ക് ഉറപ്പാണ് എന്ന് അമിതമായി വിശ്വസിച്ച്‌ വീണ്ടും തെറ്റായ അതേ പാസ്‌വേർഡ് അടിച്ച്‌ നോക്കുന്നു വീണ്ടും പാസ്‌വേർഡ് തെറ്റാണ് എന്ന് കാണിക്കുമ്പോഴെങ്കിലും ക്ഷമയോടെ സാവകാശം ചിന്തിച്ച് മാത്രം അടുത്ത സ്റ്റെപ്പിലേക്ക് പോവുക.കാരണം ഇവിടെ പറയപ്പെട്ട ഹാർഡ് ഡിസ്ക്കിന് മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ തെറ്റായ പാസ്സ്‌വേർഡ്‌ ഉപയോഗിച്ചാൽ അതോടെ ഈ ഡിസ്‌ക് എന്നെന്നേക്കും ആയി (locked for ever) ലോക്ക് ആയി പോകുന്ന ആർക്കും അംഗീകരിക്കാനോ വിശ്വസിക്കാനോ കഴിയാത്ത ഒരു തരം കിരാത സംഭവം കൂടിയുണ്ടെന്ന് ഒരു വിധം ഉപയോക്താക്കൾക്കും അറിയുകയില്ല.ഇത് വരെ വിപണിയിലെത്തിയ ഇത്തരം ഡിസ്‌ക്കുകൾക്ക് ഈയൊരു സമ്പ്രദായം ആണുള്ളത് എന്ന് വിനയപൂർവ്വം ഇവിടെ അറിയിക്കട്ടെ.രണ്ട് പ്രാവശ്യം തെറ്റായ പാസ്സ്‌വേർഡ് ഉപയോഗിക്കുമ്പോഴെങ്കിലും മുൻപ് പറഞ്ഞ പോലെ (password) പാസ്സ്‌വേർഡ് എവിടെയെങ്കിലും എഴുതി വെച്ചിരുന്നുവെങ്കിലും അത് എവിടെയാണെന്ന് വെച്ചതെന്ന് മറന്നിട്ടില്ലായെങ്കിലും അത് നോക്കി ശരിയായ (password) പാസ്‌വേർഡ് ഉപയോഗിച്ചിരുന്നെങ്കിലും ഈയൊരു ദുരന്തം സംഭിവിക്കില്ലായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട്.എന്നാൽ ഇനി ഇങ്ങനെ (locked)ലോക്ക് ആയാൽ പോലും ഈ ദുരന്തത്തിന്റെ ആഴം മനസ്സിലാക്കാതെ അത് ഏതെങ്കിലും സോഫ്റ്റ് വെയർ ഉപയോഗിച്ച് തുറക്കാം എന്ന വിശ്വസിക്കുന്നവരോട് അപേക്ഷിക്കട്ടെ ദയവ് ചെയ്ത് വിശ്വസിക്കുക, ഈയൊരു സന്ദർഭത്തിൽ ഇതിനായി ഇത് വരെ പോംവഴി കണ്ടെത്തിയിട്ടില്ല സുഹൃത്തുക്കളേ.നിർമ്മാതാക്കളായ (western digital) വെസ്റ്റേൺ ഡിജിറ്റലിന് ഒരു പക്ഷേ സാധിക്കുമായിരിക്കും എന്നാൽ അതിനെ നിർമ്മാതാക്കൾ കാര്യമായി ഗൗനിച്ച്‌ കാണുന്നില്ല.ഇത്തരം ഒട്ടേറെ അവസരങ്ങളിൽ ഞാൻ നിർമ്മാതാക്കളുമായി ബന്ധപെട്ടു നോക്കിയിട്ടും ഒരു പ്രതികരണവും വർഷങ്ങളായി ഉണ്ടായില്ല.

ഇതിനാൽ ഞാൻ ഈ കാര്യത്തിൽ വളരെ അധികം അസ്വസ്ഥനാണ്.കാരണം എന്താണെന്ന് വെച്ചാൽ ഇതോടെ ഈ ഹാർഡ് ഡിസ്ക്കിൽ നിന്നും ഡാറ്റാ ലഭിക്കുന്നതിനായുള്ള എല്ലാ വാതിലുകളും, ഇനി (original password) യഥാർത്ഥ പാസ്സ്‌വേഡ് ലഭിച്ചാൽ പോലും എന്നെന്നേക്കുമായി മണിച്ചിത്ര താഴിട്ട്‌ പൂട്ടിയിരിക്കുകയാണെന്ന സത്യവും ഇത് വരെയായി ലോകത്തിലുള്ള ഒരു (software) ഡാറ്റാ റിക്കവറി സോഫ്റ്റ് വെയറിനോ, (data recovery company) ഡാറ്റാ റിക്കവറി സ്ഥാപനങ്ങളിലൂടെയോ, സാധിക്കില്ലെന്ന് സത്യം തിരിച്ചറിഞ്ഞതിലൂടെയാണ് എൻ്റെ അസ്വസ്ഥത വർദ്ധിച്ചത്.പലരുടെയും അനുഭവത്തിലൂടെ ഉണ്ടായിട്ടുള്ളതിനാലും എനിക്കിതിന്റെ അവസാനം എന്തായിരിക്കുമെന്ന് അറിഞ്ഞതിനാലും പറയുകയാണ്.ഇതിനെ നിസ്സാരമായി കാണേണ്ടതില്ല.അതിനാൽ (encrypt) ഇൻക്രിപ്റ്റ് ചെയ്‌ത ഡിസ്ക്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചു (password) പാസ്‌വേർഡ് ഉപയോഗിക്കുക എന്നേ പറയാനുള്ളു.ഇങ്ങനെ (locked) ലോക്ക്ഡ് ആയ ഡിസ്ക്ക് (format) ഫോർമാറ്റ് ചെയ്ത് ഉപയോഗിക്കാൻ പോലും പിന്നീട് കഴിയില്ലെന്ന് കൂടി അറിയിക്കട്ടെ.ഇവിടെ ഇത് വരെ പ്രതിപാദിച്ചത് (WD My passport) വെസ്റ്റേൺ ഡിജിറ്റൽ മൈ പാസ്പോര്ട്ട് പോലുള്ള (external) എക്സ്ടെർണൽ സ്റ്റോറേജുകളെ കുറിച്ച് മാത്രമാണ്.മറ്റു കമ്പനികളുടെ സമ്പ്രദായം തികച്ചും വ്യത്യസ്തമായിരിക്കും പക്ഷേ കൂടുതൽ ദുഷ്ക്കരമാകാനാണ് സാദ്ധ്യത.(password) പാസ്സ്‌വേർഡ്‌ മറക്കുന്ന കേസ്സ് എന്തായാലും തീരെ ചെറുതായി കാണരുത്‌.പ്രത്യേകിച്ച് ഇൻക്രിപ്ഷൻ പാസ്സ്‌വേർഡ്‌ (encryption password) മറക്കാതിരിക്കട്ടെ.


ReplyQuote
Share:
  
Working

Please Login or Register