നാസ് , ഡാറ്റാ റിക്കവറി
(NAS)നാസ് ഡ്രൈവ് (network attached storage)നെറ്റ് വർക്ക് അറ്റാച്ചഡ് സ്റ്റോറേജ്, അതികം പഴക്കമില്ലാത്ത ഒരു സംവിധാനമാണ്.ഇത് ഒരു (server)സെർവറിൽ എങ്ങിനെയെല്ലാം ഫയൽ സേവ് ചെയ്യാൻ കഴിയുന്നുവോ,ഏതാണ്ട് ആ രീതിയിലെല്ലാം ഉപകരിക്കുന്ന രീതിയിലുള്ള ഡിവൈസ് ആണ്.വിലയും വലുപ്പവും കുറവുമായതിനാൽ ഒരു വിധം എല്ലാ കമ്പനികളും (nas drive)നാസ് ഡ്രൈവ് ഉപയോഗിക്കുന്നുണ്ട്.(western digital)വെസ്റ്റേൺ ഡിജിറ്റൽ, (sea gate) സീ ഗേറ്റ്, തുടങ്ങിയ നിർമ്മാതാക്കളുടെ പ്രോഡക്റ്റുകളാണ് അധികവും മാർക്കറ്റിൽ ഉള്ളതെങ്കിലും, താരതമ്യേന വില അൽപ്പം കൂടുതലായ (Hitachi)ഹിറ്റാച്ചി ഡിസ്‌ക്കുകളുമായി (lacie) ലാസി, (Synology) സിനോളജി, ഐ ഓ മെഗാ, തുടങ്ങിയ ബ്രാൻഡുകളും ലഭ്യമാണ്.സെർവറുകളിൽ മാത്രം ലഭ്യമായിരുന്ന (raid) റൈഡ് സിസ്റ്റമാണ് ഇതിന്റെ ഒരു പ്രത്യേകത.ഫയൽ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സെർവർ പോലെ തന്നെ {nas drive)നാസ് ഡ്രൈവ് ഉപയോഗിക്കാം.വളരെ (secured) സുരക്ഷിതമായി ഫയൽ സൂക്ഷിക്കുന്നതിനും, (files) ഫയൽസ് (share)ഷെയർ ചെയ്യുന്നതിനും (raid 5,1,0) റൈഡ് 5,1,0 തുടങ്ങിയ സൗകര്യങ്ങളോടെ നമുക്ക് തന്നെ (nas) നാസ് ഡ്രൈവ് ഒരുക്കാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ ! ! !
(4 disk raid) നാല് ഡിസ്‌ക്കുകളുള്ള നാസ് ഡ്രൈവ് മിക്കവാറും റൈഡ് 5 ആയിരിക്കും രൂപപ്പെടുത്തിയിരിക്കുന്നത്.(raid)റൈഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ റൈഡ് ടോപ്പിക്കിലൂടെ മനസ്സിലാക്കുക.നമ്മൾ ഇവിടെ പ്രതിപാദിക്കുന്നത് നാസ് ഡ്രൈവിനെ കുറിച്ച് മാത്രമാണ്.റൈഡ് 5ൽ ഏതെങ്കിലും ഒരു ഡിസ്ക്കിനു എന്തെങ്കിലും കുഴപ്പം സംഭവിച്ചു എന്ന് കരുതുക.നാസ് ഡ്രൈവ് ഡിവൈസ് (buzzer alarm)ബസ്സർ അലാറത്തിലൂടെയോ (led indicator)എൽ ഇ ഡി ഇൻഡിക്കേറ്ററിലൂടെയോ(warning signal)വാർണിംഗ് സിഗ്നലുകൾ വഴി യഥാസമയം നമ്മെ അറിയിക്കുന്നുണ്ട്. റൈഡ് 5 ആയതിനാൽ ഏതെങ്കിലും ഒരു ഡിസ്ക്കിന് ഫിസിക്കലായോ ലോജിക്കൽ ആയോ ഏത് രീതിയിലുള്ള കുഴപ്പം ഉണ്ടായാലും അത് ഡാറ്റയെ ബാധിക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു ഗുണം.(3 disk) മൂന്ന് ഡ്രൈവിൽ ഡാറ്റാ നഷ്ടപ്പെടാതെ തന്നെ നാസ് ഡ്രൈവ് പ്രവർത്തിച്ചു കൊള്ളും.പക്ഷേ എത്രയും പെട്ടെന്ന് (failed)ഫെയിൽ ആയ ഡിസ്ക്കിന് പകരം അതേ കപ്പാസിറ്റിയിലുള്ള പുതിയ ഡിസ്ക് മാറ്റിയിട്ട് നാസ് ഡിവൈസിലെ പ്രവർത്തന ന്യൂനത പരിഹരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.എങ്കിൽ മാത്രമാണ് ഡാറ്റയുടെ കാര്യത്തിൽ ആശങ്കയോ പേടിയോ കൂടാതെ, ഡാറ്റാ സുരക്ഷിതമാണെന്ന് കരുതാൻ കഴിയുകയുള്ളൂ.പക്ഷേ പലപ്പോഴും സംഭവിക്കുന്നത് ഒരു ഡിസ്ക്ക് കേടായത് തിരിച്ചറിഞ്ഞിട്ടും സ്ഥാപനത്തിലെ ജോലിത്തിരക്ക് മൂലം സമയം ലഭിക്കാത്തതിനാലും, മറ്റു അത്യാവശ്യ കാര്യങ്ങളിൽ വ്യാപൃതരായിരുന്നതിനാലും ഒക്കെ ആയിരിക്കും ഐ ടി വിദഗ്‌ദ്ധർ (it specialist)അൽപ്പം അലസത കാണിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്.നാളെ മാറ്റാം, മറ്റന്നാൾ മാറ്റാം, അടുത്ത ആഴ്‌ചയിൽ മാറ്റാം, എന്നൊക്കെ കരുതി കാത്തിരിക്കുന്ന സമയത്തായിരിക്കും നിർഭാഗ്യവശാൽ അടുത്തൊരു ഡിസ്ക്ക് കൂടി (failed)ഫെയിൽ ആകുന്നത്.ഇവിടെയാണ് കാര്യങ്ങൾ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്നത്.[/color]എത്ര ഡിസ്‌ക്കുകൾ ഉള്ള റൈഡ് 5 ആണെങ്കിലും ഒന്നിൽ കൂടുതൽ (drive) ഡ്രൈവുകൾ ഒരേ സമയത്ത് (failed) ഫെയിൽ ആയാൽ ഫെയിൽ ആയ ഡ്രൈവുകളിൽ ഒരെണ്ണമെങ്കിലും (fix) ഫിക്സ് ചെയ്യാതെ ഒരു കാരണവശാലും ഡാറ്റ കാണാൻ കഴിയുകയില്ല എന്ന തത്വം ദയവ് ചെയ്ത് വിശ്വസിക്കണം.it is truth.(nas drive)നാസ് ഡ്രൈവ് ആയതിനാൽ ഒട്ടേറെ(users) ഉപയോക്താക്കളുടെ (data, share)ഡാറ്റ ഷെയർ ചെയ്തിരിക്കുന്നതിനാൽ അത്രയും ഉപയോക്താക്കൾ ഡാറ്റ കാണാൻ കഴിയാത്തതിനാൽ (panic)പരിഭ്രാന്തരാകുന്നത് യാഥാർഥ്യമാണ്.ഇത്രയും ഉപയോക്താക്കളുടെ വിഷമഘട്ടം കാണുമ്പോൾ (responsible it person) ഉത്തരവാദപെട്ട ഐ ടി വിദഗ്ദ്ധനും (high tension)ഹൈ പ്രഷർ ഉണ്ടാകുന്നുവെന്നുള്ളത് നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.എങ്കിലും വികാരപരവശരാകാതെ റിലാക്സ് ചെയ്ത് ചിന്തിച്ച് ആത്മസംയമനം പാലിച്ച് സഹപ്രവർത്തകരോടും കൂടിയാലോചിച്ച് യുക്തമായ തീരുമാനം എടുക്കണം.
(nas)നാസ് ഡ്രൈവ് ആയതിനാൽ ഒട്ടേറെ(users)ഉപയോക്താക്കൾ ഡാറ്റ (share)ഷെയർ ചെയ്തിരിക്കാൻ ഇടയുള്ളതിനാൽ അത്രയും ഉപയോക്താക്കളുടെ ഡാറ്റ കാണാൻ കഴിയാത്തതിനാൽ എല്ലാ ഉപയോക്താക്കളും കൂട്ടത്തോടെ (panic)പാനിക് ആകുന്നുവെന്നുള്ളത് യാഥാർഥ്യമാണ്.ഇത്രയും ഉപയോക്താക്കളുടെ വിഷമഘട്ടം കാണുമ്പോൾ ഉത്തരവാദപെട്ട ഐ ടി വിദഗ്ദ്ധനും അതിലേറെ (hyper tension)ഹൈ പ്രഷർ ഉണ്ടാകുന്നുവെന്നുള്ളത് നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഈ സമയത്തു ആണ് ഡാറ്റ ലഭ്യമാക്കുന്നതിന് വേണ്ടി എന്ത് വഴിയും സ്വീകരിക്കേണ്ട ഒരു നിർബന്ധം ഉണ്ടാകുന്നു.അത് കൊണ്ട് തന്നെ എന്താണ് ചെയ്യേണ്ടതെന്നും എന്ത് ചെയ്താലാണ് ഡാറ്റ തിരിച്ചു ലഭിക്കുകയെന്നും ഉള്ള ചിന്തകളിൽ പലരും പല അഭിപ്രായങ്ങളും പറഞ്ഞു പല പരീക്ഷണങ്ങളും നടത്തി, ഒരിക്കലും ഡാറ്റാ തിരിച്ചു കിട്ടാത്ത അവസ്ഥയിൽ എത്തിയ ഒട്ടേറേ സംഭവങ്ങൾ വർഷങ്ങളായി നടക്കുന്നത് കണ്ട് ഒരു പാട് മടുത്ത ഒരാളാണ് ഈ അഡ്മിനിസ്ട്രേറ്റർ എന്ന് വിനയപൂർവം അറിയിക്കട്ടെ.
ഇങ്ങനെയുള്ള അവസ്ഥ ഒഴിവാക്കുന്നതിനായി ഏറ്റവും എളുപ്പമാർഗ്ഗം (backup)ബാക്ക് അപ്പ് എടുത്തു വെക്കുന്നത് മാത്രമാണ്.അതുമല്ലെങ്കിൽ (maintenance) അറ്റകുറ്റങ്ങൾ കൃത്യമായി മുടങ്ങാതെ അതാത് സമയത്തു് മടിയും അലസതയും കൂടാതെ നടത്തുകയാണെങ്കിലും (server)സെർവറുകളുടെയോ, (nas drive) നാസ് സ്റ്റോറേജുകളുടെയോ, കാര്യത്തിൽ വലിയ കുഴപ്പങ്ങൾ ഇല്ലാതെ ഒരു വിധത്തിൽ കാര്യങ്ങൾ നടക്കുമെന്ന് കരുതാം.(storage device)ഒരു സ്റ്റോറേജും ഒരിക്കലും കേടാവുകയില്ല എന്ന് കരുതിയിരുന്നാൽ ഇങ്ങനെയും ഉണ്ടാകും.ആ അഭിപ്രായവും ചിന്തയും ദയവ് ചെയ്ത് നമ്മുടെ തലച്ചോറിൽ നിന്നും (delete)ഡീലീറ്റ് ചെയ്ത് എല്ലാ ഉപകരണങ്ങളും, (devices) ഒരിക്കൽ കേടാവും, എന്നും ദയവു ചെയ്ത് മനസ്സിൽ ഉറപ്പിക്കുക.കേടാവാൻ പാടില്ലാത്ത (computer peripheral) ഒരു ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ പെരിപെരൽസും ഇന്നുവരെ ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടില്ല എന്നും തലച്ചോറിൽ (save)സേവ് ചെയ്യുക.(server)സെർവറുകളോ (nas storage)നാസ് സ്റ്റോറേജുകളോ എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിച്ചാൽ (panic) പരിഭ്രാന്തി ആവാതെ എന്ത് രീതിയിലുള്ള(treatment) പരിചരണം ആണ് ചെയ്യേണ്ടതെന്ന് അടുത്ത സെഷനിൽ അഡ്മിനിസ്ട്രേറ്ററുടെ പരിമിതമായ അറിവ് വെച്ച് വിവരിക്കുന്നുണ്ട്.നന്ദി.
നാസ് , ഡാറ്റാ റിക്കവറി
Who is online
Users browsing this forum: No registered users and 2 guests