യു എസ് ബി ഹാർഡ് ഡിസ്‌ക്, ഡാറ്റാ റിക്കവറി

യു എസ്‌ ബി ചോക്കളേറ്റ് ഡിസ്‌ക്കുകൾ ആണ്
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
User avatar
SAFWAN
Site Admin
Posts: 22
Joined: Sun Oct 15, 2017 6:54 pm
Contact:

യു എസ് ബി ഹാർഡ് ഡിസ്‌ക്, ഡാറ്റാ റിക്കവറി

Post by SAFWAN » Fri Dec 22, 2017 1:40 pm

യു എസ് ബി ഹാർഡ് ഡിസ്‌ക്

വളരെ ഈസിയായി കയ്യിലോ പോക്കറ്റിലോ (with laptop) ലാപ് ടോപ് ബാഗിലോ കൊണ്ടു നടക്കാവുന്ന (USB portable) യു എസ് ബി പോർട്ടബിൾ (drive) ഹാർഡ് ഡ്രൈവുകൾ ലഭ്യമായി തുടങ്ങിയതോടെയാണ് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ (data lose) ഡാറ്റാ നഷ്ടപ്പെടലുകൾ സാധാരണമായി സംഭവിച്ചു തുടങ്ങിയത്.ലാപ്പ് ടോപ്പുകളിൽ ഉപയോഗിക്കുന്ന 2.5'' ഹാർഡ് ഡിസ്‌ക്കുകളെ സാറ്റാ (USB signals) സിഗ്നലുകളെ (universal serial bus) യു എസ് ബി (signals) സിഗ്നലുകളാക്കുന്ന (converter) കോൺവെർട്ടറുകൾ ഉപയോഗിച്ച് ഒരു ചെറിയ (small enclosure) പെട്ടിയിൽ അടക്കം ചെയ്ത് ഒരു ഉപകരണമാണ് യു എസ് ബി പോർട്ടബിൾ (USB portable drive) ഹാർഡ് ഡ്രൈവുകൾ.മദർ ബോർഡിൽ നിന്നും ലഭിക്കുന്ന (5VDC) 5 വോൾട്ടിലൂടെയാണ് ഹാർഡ് ഡിസ്‌ക്കും, യു എസ് ബി കൺട്രോളറും, പ്രവർത്തിക്കുന്നത് എന്നതിനാൽ കുറച്ച് (old laptop,desktop) പഴക്കമുള്ള കമ്പ്യൂട്ടറുകളിൽ അൽപ്പം (stability) സ്ഥിരത കുറവാണെന്നും തോന്നുന്നുണ്ട്.90 % യു എസ് ബി പോർട്ടബിൾ ഡിസ്‌ക്കുകൾക്കും താഴെ വീണും, തട്ടിയും മുട്ടിയും, ഉണ്ടാകുന്ന ഫിസിക്കൽ,(physical , mechanical issues) മെക്കാനിക്കൽ പ്രശ്‌നങ്ങളാണ് ഡാറ്റാ നഷ്ടപ്പെടുവാൻ കാരണമാകുന്നത്. ഇപ്പോൾ ലഭ്യമാകുന്ന പോർട്ടബിൾ ഡിസ്‌ക്കുകളെ (chocolate disk) ചോക്കലേറ്റ് ഡിസ്‌ക്കുകൾ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. അത്രക്കെ അത്തരം ഡിസ്‌ക്കുകൾക്ക് ആയുസ്സ് കാണുന്നുളളൂ.താഴെ വീഴാതെയും, തട്ടാതെയും മുട്ടാതെയും, ഉപയോഗിക്കാൻ കഴിഞ്ഞാൽ കുറെയധികം വർഷവും നിലനിൽക്കുന്നതും കണ്ടിട്ടുണ്ട് എന്നാൽ ഇത് എപ്പോഴെങ്കിലും താഴെ വീഴുമെന്നും പ്രതീക്ഷിക്കേണ്ടതുമുണ്ട്.ഇക്കാലങ്ങളിൽ ഒരു (laptop or desktop) ലാപ്പ് ടോപ്പോ ഡെസ്ക്ക് ടോപ്പോ സ്വന്തമായി ഇല്ലാത്തവർ ഒരു പക്ഷേ ആരെങ്കിലും ഉണ്ടാകുമെ ങ്കിലും ഒരു (USB Portable) യു എസ് ബി പോർട്ടബിൾ ഇല്ലാത്തവർ ആരും ഉണ്ടാവില്ല എന്നാണ് മനസ്സിലാവുന്നത്.(USB portable disk) യു എസ് ബി പോർട്ടബിൾ (users) ഉപയോക്താക്കൾ അധികവും (office) ഓഫിസിൽ നിന്ന് (home) വീട്ടിലേക്കും മറ്റു യാത്ര വേളകളിൽ (laptop) ലാപ്ടോപ്പുകൾക്കൊപ്പവും കൊണ്ട് നടക്കുന്ന ഒരു പ്രവണതയുള്ളതിനാൽ താഴെ വീഴാനും കൂടുതൽ തട്ടുന്നതിനും മുട്ടുന്നതിനും അവസരമുണ്ടാക്കു ന്നതിനാൽ വളരെ പെട്ടെന്ന് തന്നെ ഇത് കേടാവു ന്നതിനുള്ള അവസരവും കൂടുതൽ ആണ്.ഇത് കൊണ്ട് തന്നെ ഡിസ്ക് താഴെ വീണാൽ അതിലെ ഡാറ്റാ നഷ്ട പ്പെടുന്നതിന് കൂടുതൽ ചാൻസുക ളുള്ളതിനാൽ യു എസ് ബി പോർട്ടബിൾ കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെ ആയിരിക്കണം.ഇപ്പോൾ (4TB Capacity) നാല് ടീ ബി വരെയുള്ള കപ്പാസിറ്റികളിൽ വരെ ഇത് ലഭ്യമായിരിക്കുന്ന തിനാൽ ഇത് കൂടുതൽ (more danger) അപകടങ്ങളിലേക്ക് എത്തുകയാണ്. നിങ്ങൾ(500 GB) 500 ജീ ബിയുടെ യു എസ് ബി പോർട്ടബിൾ ഉപയോഗിക്കുന്നതെങ്കിൽ ഇനി നഷ്ടപ്പെട്ടാൽ തന്നെ പരമാവധി (500 GB) 500 ജീ ബി ഡാറ്റാ നഷ്ടപ്പെടുമ്പോൾ നിങ്ങൾ (4TB Capacity) നാല് ടീ ബി , യു എസ് ബി പോർട്ടബിൾ ഉപയോഗിക്കുമ്പോൾ നഷ്ടപ്പെടുന്നത് (4 TB) നാല് ടീ ബി ഡാറ്റയാണ്.വളരെ ചെറിയ ചിലവിൽ വലിയ കപ്പാസിറ്റിയിൽ സ്റ്റോറേജ് ലഭിക്കുമ്പോൾ അത് മുന്നും പിന്നും നോക്കാതെ വാങ്ങി ഉപയോഗിക്കു ന്നതും കുറച്ചു നാളുകൾ കഴിയുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം തിരിച്ചറിയുന്നത്.ചില സന്ദർഭങ്ങളിൽ ഉള്ളിൽ ഉപയോഗിച്ചിരിക്കുന്ന യു എസ് ബി കോൺവെർട്ടറുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ച് ഡിസ്‌ക് പ്രവർത്തിക്കാതെ വന്നാൽ (enclosure) എൻക്ലോഷർ തുറന്ന് ഡിസ്ക്കിനെ പുറത്തെടുത്ത് നേരിട്ട് (sata disk) സാറ്റാ ഡിസ്ക്കായും അല്ലെങ്കിൽ പുതിയ (converter) കൺവെർട്ടർ മാറ്റി വെച്ചുകൊണ്ട് വീണ്ടും (USB Portable) യു എസ് ബി പോർട്ടബിൾ ഡിസ്ക്കായി ഉപയോഗിക്കാനും കഴിയുന്നതാണ്.എന്നാൽ ഏറ്റവും പുതിയ പോർട്ടബിൾ യു എസ് ബി ഡിസ്‌ക്കുകളുടെ (USB Portable) കഥ ഇതിലേറെ ദുരന്തമാണ്.

യു എസ് ബി പോർട്ടബിൾ (drive) സ്റ്റോറേജിനുള്ളിൽ (sata disk) സാറ്റാ ഹാർഡ് ഡിസ്ക്, എന്ന ഒരു സമ്പ്രദായമില്ല പുതിയ ഡിസ്ക്കിനുള്ളിൽ (embedded) അടക്കം (USB Connector) യൂ എസ് ബി കണക്റ്റർ ആണ്, പഴയ പോലെ (sata signals) സാറ്റാ സിഗ്നലുകളെ യൂ എസ് ബി (USB signal) സിഗ്നലുകളാക്കി (converter) കൺവെർട്ട് ചെയ്യുന്നതിനായുള്ള പ്രത്യേക ബോർഡ് ഇല്ല.പകരം ഹാർഡ് ഡിസ്ക്കിനോടൊപ്പമുള്ള മദർ ബോർഡിൽ തന്നെ അടക്കം ചെയ്ത് വരുന്ന (usb controller) യൂ എസ് ബി കൺട്രോളറും, യൂ എസ് ബി കണക്റ്ററും, കൂടാതെ ഉപയോക്താക്കൾ പോലുമറിയാത്ത രീതിയിൽ ഒരു പ്രത്യേക (encryption) എൻക്രിപ്ഷൻ കൂടി ഈ കോൺട്രോള റിൽ ഇപ്പോൾ ലഭിക്കുന്ന (USB portable) യു എസ് ബി പോർട്ടബിൾ സ്റ്റോറേജിനുള്ളിൽ ഉണ്ട് എന്നും അറിയുക.(USB connector) യു എസ് ബി കണക്റ്ററിനോ, (controller) കൺട്രോളർ ബോർഡിനോ എന്തെങ്കിലും സംഭവിച്ചാൽ പോലും ചെറിയ രീതിയിൽ റിപ്പയർ ചെയ്യാനൊന്നും സാധിക്കാത്ത രീതിയിലാണ് ഏറ്റവും പുതിയ (USB portable) യു എസ് ബി പോർട്ടബിൾ പുറത്തിറങ്ങിയിരിക്കുന്നത്.കൺട്രോളറിൽ കണക്റ്ററിനു പോലും റിപ്പയർ ചെയ്യുന്നതിനോ ഡാറ്റാ കോപ്പി ചെയ്യുന്നതിനോ ഇത്തരം (USB portable) യു എസ് ബി പോർട്ടബിൾ ഡിസ്‌ക്കുകൾ സാധ്യമല്ലാതായിരിക്കുന്നു.ഇത്തരം ലഭിക്കുന്നുണ്ട് (Samsung) സാംസങ്, (seagate) സീഗേറ്റ്, (western digital) വെസ്റ്റേൺ ഡിജിറ്റൽ, (Toshiba) തോഷിബ, തുടങ്ങിയ എല്ലാ ബ്രാൻഡുകളിലും ഇത്തരം യു എസ് ബി പോർട്ടബിൾ ഡ്രൈവുകൾ വന്നു കഴിഞ്ഞിരിക്കുന്നു.

ഏത് (brand , disk) ഡിസ്ക് ആണ് നല്ലതെന്ന് ചോദിക്കുന്നവരോട്, ഞാൻ പറയും ഒരു (brand) ബ്രാൻഡും മോശമില്ല.പക്ഷേ താഴെ വീഴാതെ സൂക്ഷിക്കുക ആണെങ്കിൽ ഏതു (brand) ബ്രാണ്ടായാലും കേടുപാടുകൾ സംഭവിക്കും.പരമാവധി കുറഞ്ഞ (lower capacity) കപ്പാസിറ്റിയിലുള്ള ഡിസ്‌ക്കുകൾ വാങ്ങുകയാണെങ്കിൽ അത് പല രീതിയിലും ഗുണം ചെയ്യുന്നുണ്ട്.അത് ഇനി താഴെ വീണ് ഹെഡ്ഡ് പൊട്ടിയാലും അഴിച്ച് (heads) ഹെഡ്ഡ് മാറ്റി ഡാറ്റ റിക്കവറി ചെയ്യുന്നതിനായി കുറച്ചു കൂടി (chances) ചാൻസുകൾ കൂടുതലാണ്.(disk capacity) കപ്പാസിറ്റി കൂടുംതോറും (complications) വിഷമതകളും കൂടുകയാണ്.അതുപോലെ (data recovery) ഡാറ്റാ റിക്കവറി ചെയ്യാനുള്ള അവസരങ്ങളും കുറയുകയുമാണ്.ഇതൊന്നും കൂടാതെ (4TB) നാല് ടീബി യുടെ ഡിസ്ക്ക് വാങ്ങി ഉപയോഗിച്ചാൽ നാല് (4TB) ടീബിയോളം (data) ഡാറ്റാ ഒരുനാൾ നഷ്ടപ്പെടുമ്പാൾ, (500GB) 500 ജീബിയുടെ ഡിസ്ക്ക് വാങ്ങി ഉപയോഗിച്ചാൽ (500GB) 500 ജീബി ഡാറ്റാ മാത്രമേ നഷ്ടപ്പെടുകയുള്ളു എന്നൊരു കുതർക്കവും എനിക്കുണ്ട്. നന്ദി

Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable

Return to “യു എസ് ബി പോർട്ടബിൾ ഹാർഡ് ഡിസ്‌ക്, ഡാറ്റാ റിക്കവറി”

Who is online

Users browsing this forum: No registered users and 1 guest