സെർവർ റൈഡ്, ഡാറ്റാ റിക്കവറി

സ്‌കെസി ഡിസ്‌ക്ക് മുതൽ സാസ്‌ ഡിസ്‌ക്ക് വരെ
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
User avatar
SAFWAN
Site Admin
Posts: 22
Joined: Sun Oct 15, 2017 6:54 pm
Contact:

സെർവർ റൈഡ്, ഡാറ്റാ റിക്കവറി

Post by SAFWAN » Tue Dec 19, 2017 11:57 am

നമ്മുടെ ഇവിടുത്തെ വിഷയം റൈഡും ഡാറ്റാ റിക്കവറിയും ആയതിനാൽ സെർവറിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ല, പല തരത്തിലുള്ള സെർവറുകൾ ഉണ്ടെങ്കിലും അതിൽ (configured) ക്രമീകരിച്ചിരിക്കുന്ന (ride system)റൈഡ് സിസ്റ്റം ഏകദേശം ഒരു പോലെയാണ്.(windows based) വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പ്രകാരമുള്ള (ride) റൈഡുകളെ കുറിച്ചാണ് നമ്മൾ പറയുന്നത്.(server manufacture) സെർവർ നിർമ്മാതാക്കളുടെ (design) ഡിസൈനിന് അനുസരിച്ചുള്ള (controller) കൺട്രോളറുകളിൽ മാറ്റം വരുമെങ്കിലും (basic) അടിസ്ഥാനപരമായി റൈഡുകളുടെ (standard) നിലവാരം ഏകദേശം ഒന്ന് തന്നെയാണ്.(raid 0-50) റൈഡ് സീറോ മുതൽ റൈഡ് അമ്പത് വരെ ഇപ്പോൾ സാധാരണയായി ഉള്ളതെങ്കിലും (raid-0) റൈഡ് സീറോ, (raid-1) റൈഡ് വൺ, (raid-5) റൈഡ് ഫൈവ്, (raid-6) റൈഡ് സിക്സ്, തുടങ്ങിയവയാണ് കൂടുതലും ബിസിനസ്സ് സ്ഥാപനങ്ങളിൽ ഉപയോഗത്തിലുള്ളത്.ഓരോ റൈഡുകൾ തമ്മിലുള്ള (controller) കൺട്രോളർ, (disk) ഹാർഡ് ഡിസ്‌ക്കുകളുടെ (quantity) എണ്ണം, തുടങ്ങിയ ഘടകങ്ങളുടെ (parameters) പരാമീറ്ററുകളിലുള്ള വ്യത്യാസങ്ങളാണ് റൈഡുകളുടെ (quality) ഗുണമേന്മയും പ്രത്യേകതയും തീരുമാനിക്കപ്പെടുന്നത്.ഒരു റൈഡുകളും മോശമല്ല ഓരോ റൈഡിനും അതിന്റേതായ (quality) ഗുണങ്ങൾ ആണുള്ളത്.അവയുടെ (application) ആപ്ലിക്കേഷനും, (requirement) ആവശ്യങ്ങൾക്കനുസരിച്ചുമാണ് റൈഡുകൾ തിരഞ്ഞെടുക്കേണ്ടത്.ആദ്യകാല സെർവറുകളിലെ (hard disk) ഹാർഡ് ഡിസ്‌ക്കുകൾ അക്ഷരാർത്ഥത്തിൽ തന്നെ (heavy duty) കട്ടിയേറിയ ശക്തമായ (SCSI disk-Small Computer System Interface ) സ്‌കെസി ഡിസ്‌ക്കുകൾ ആയിരുന്നു.വലിച്ചെറിഞ്ഞാലും ഒരു പക്ഷേ ഒന്നും സംഭവിക്കാത്ത രീതിയിലുള്ളത് കൊണ്ട് തന്നെ വലിയ വിലയുമായിരുന്നു അക്കാലത്ത് (73GB) എഴുപത്തിമൂന്ന്‌ ജി ബിയുള്ള (SCSI disk) സ്‌കെസി ഡിസ്‌ക്കിന് ഏകദേശം (5000 Qatar Riyal) അയ്യായിരം ഖത്തർ റിയാൽ വിലയുണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു.അതൊന്നും എളുപ്പത്തിൽ കേടാവുന്നതായി ഇത് വരെ കണ്ടിട്ടില്ല. ഇപ്പോഴും പതിനഞ്ചും ഇരുപതും കൊല്ലത്തിന് ശേഷവും ഒട്ടേറെ (scsi disk) സ്‌കെസി ഹാർഡ് ഡിസ്‌ക്കുകൾ ഉപയോഗിച്ചിട്ടുള്ള (server) സെർവറുകൾ പലയിടങ്ങളിലും ഉപയോഗത്തിൽ തുടരുന്നുണ്ട്.പ്രത്യേകിച്ച് മറ്റു കുഴപ്പങ്ങളൊ ന്നും ഉണ്ടാവാത്തതിനാൽ ഉപയോഗം തുടർന്ന് വരുന്നുവെങ്കിലും അതിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത് ആണെന്ന് ആർക്കും ഓർമ്മയില്ല അറിയുന്നുമില്ല.എന്തെങ്കിലും കുഴപ്പങ്ങൾ പറ്റി ഹാർഡ് ഡിസ്‌ക്കുകൾ അഴിച്ചു നോക്കുമ്പോഴായിരിക്കും പരിചയമില്ലാത്ത (connection terminal) കണക്‌ഷനുകളുള്ള (SCSI disk) സ്‌കെസി ഡിസ്‌ക്കുകളെ കുറിച്ച് തന്നെ പലരും അറിയുന്നത്.ആദ്യകാല സാധാരണ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന (IDE disk) ഐ ഡി ഇ ഡിസ്‌ക്കുകളുടെ കാലത്തെ (parallel) സമാന്തരമായി (server) സെർവറുകൾക്ക് ഉപയോഗിച്ചിരുന്ന (heavy duty) ഹെവി ഡ്യൂട്ടി ഡിസ്‌ക്കുകൾ ആയിരുന്നു (SCSI disk) സ്‌കെസി ഡിസ്‌ക്കുകൾ.(IDE disk) ഐ ഡി ഇ ഡിസ്‌ക്കുകളേക്കാൾ (RPM-10000-15000) റൊട്ടേഷൻ വേഗതയും, (transfer rate) ഫയൽ ട്രാൻസ്‌ഫർ വേഗതയും, (Heavy duty) ഹെവി ഡ്യൂട്ടിയും ആയിരുന്നു (SCSI disk) സ്‌കെസി ഹാർഡ് ഡിസ്‌ക്കുകൾക്ക്. (scsi) സ്‌കെസി യിൽ തന്നെ (ultra SCSI) അൾട്രാ സ്‌കെസിയും ഉണ്ട്.രണ്ടിൻറെയും കണക്ഷൻ (terminal) ടെർമിനലുകളിലും (speed) സ്‌പീഡിലും വ്യത്യാസങ്ങളുമുണ്ട്.(IDE disk) ഐ ഡി ഇ ക്ക് ശേഷം (sata disk) സാറ്റാ ഹാർഡ് ഡിസ്‌ക്കുകൾ വന്നപ്പോൾ (server) സെർവറുകളിലെ (SCSI disk) സ്‌കെസി ഡിസ്‌ക്കുകൾക്ക് പകരമായി (SAS Serial Attached SCSI ) സാസ് എത്തി.എന്നാൽ സാസ് ഡിസ്‌ക്കുകളുടെയും സാറ്റ ഡിസ്‌ക്കുകളുടെയും കണക്ഷനുകൾ കണ്ടാൽ ഏകദേശം ഒരു പോലെയിരിക്കുമെങ്കിലും അവ ഒരേ രീതിയിൽ ഉള്ളവയല്ല.(sas disk) സാസ് ഡിസ്‌ക്കുകൾക്ക് വളരെ പ്രത്യേകതയുള്ള (special controller) കോൺട്രോളറുകൾ വഴി മാത്രമേ (motherboard) മദർ ബോർഡിലേക്ക് (connect) കണക്റ്റ് ചെയ്യാൻ കഴിയുകയുള്ളു.(sata disk) സാറ്റ ഡിസ്‌ക്കുകൾ (sas disk) സാസ് ഡിസ്‌ക്കുകൾക്കുള്ള (controller, connector) കൺഡ്രോളറുകളിലൂടെയോ, കണക്റ്ററുകളിലൂടെയോ പ്രവർത്തിപ്പിക്കാൻ കഴിയുമെങ്കിലും, സാറ്റാ ഡിസ്‌ക്കുകൾക്കുള്ള കൺഡ്രോളറുകളിലൂടെയോ, കണക്റ്ററുകളിലൂടെയോ, സാസ് ഡിസ്‌ക്കുകൾ ഒരിക്കലും പ്രവർത്തിപ്പിക്കാൻ കഴിയുകയില്ല.

(windows) വിൻഡോസ് സെർവറുകളുടെയും (file system) ഫയൽസിസ്റ്റം (NTFS) എൻ ടി എഫ് എസ് ആണ്.
സെർവറുകളിൽ ഹാർഡ് ഡിസ്‌ക്കുകൾക്ക് എന്തെങ്കിലും സംഭവിച്ച്‌ ഡാറ്റാ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിൽ ഏറ്റവും നല്ലത് നിങ്ങൾ ആയിട്ട് ഒന്നും ചെയ്യാതിരിക്കുന്നത് തന്നെയാണ്.
scsi.jpg
scsi.jpg (390.96 KiB) Viewed 12214 times

Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable

Return to “സെർവർ റൈഡ്,ഡാറ്റാ റിക്കവറി”

Who is online

Users browsing this forum: No registered users and 3 guests