എന്താണ് ബിറ്റ് ലോക്കർ ഇൻക്രിപ്ഷൻ ?
വളരെ പ്രധാനപ്പെട്ട ഡാറ്റാ ഫയലുകൾ, നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാൾ കാണാതിരിക്കുന്നതിനായി (software) സോഫ്റ്റ് വെയർ വഴി ലോക്ക് ചെയ്യുന്ന രീതിയെയാണ് (encryption) ഇൻക്രിപ്ഷൻ, എന്ന് പറയുന്നത്.ഇതിനായി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറുകൾ ആവശ്യമാണ്.എന്നാൽ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെ അടങ്ങിയിരിക്കുന്ന ഒരു എൻക്രിപ്ഷൻ രീതിയാണ് ബിറ്റ് ലോക്കർ (Bit Locker). അടിസ്ഥാനമായി ഇത് (Microsoft windows Professional) വിൻഡോസ് പ്രൊഫഷണൽ വേർഷനിൽ ആണ് സാധ്യമാകുന്നത്.ബിറ്റ് ലോക്കർ (Bit Locker Encryption) എൻക്രിപ്ഷൻ ചെയ്യുന്നതിന് (Hard disk) ഹാർഡ് ഡ്രൈവിന്റെ (Capacity) കപ്പാസിറ്റി അനുസരിച്ച് സമയ ദൈർഘ്യം കൂടിയും കുറഞ്ഞും എടുക്കുന്നതാണ്.എൻക്രിപ്ഷൻ ചെയ്യുമ്പോൾ നിർബന്ധമായും പാസ്സ് വേർഡുകൾ ചോദിക്കുന്നതാണ്.നമുക്ക് ഇഷ്ടമുള്ള(password) പാസ്സ് വേർഡുകൾ ഉപയോഗിക്കാ വുന്നതുമാണ്.കൂടാതെ ഒരു പാസ്സ്‌വേർഡ് റിക്കവറി കീ , താനെ സൃഷ്ടിക്കുകയും ചെയ്യുന്നു .(Recovery Key) ഈ റിക്കവറി കീ , സേവ് ചെയ്‌തു സൂക്ഷിക്കേണ്ടതുമാണ്.ഏതെങ്കിലും കാരണവശാൽ പാസ്സ്‌വേർഡ് നഷ്ടപ്പെടുകയാണെങ്കിൽ ഈ കീ ഉപയോഗിച്ച് നഷ്ടപെട്ട (Password} പാസ്സ്‌വേർഡ് തിരിച്ചെടുക്കാനോ അല്ലെങ്കിൽ പാസ്സ്‌വേർഡ് മാറ്റി ഡാറ്റാ കാണുന്നതിനോ സാധിക്കുന്നതാണ്.
എന്താണ് ബിറ്റ് ലോക്കർ ഇൻക്രിപ്ഷൻ ?
Who is online
Users browsing this forum: No registered users and 1 guest