ഫോർമാറ്റഡ് ഹാർഡ് ഡിസ്‌ക് ഡാറ്റാ റിക്കവറി

ഫോർമാറ്റ്ഡ് ഡിസ്ക് ഡാറ്റാ റിക്കവറി എങ്ങിനെ ?
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
User avatar
SAFWAN
Site Admin
Posts: 22
Joined: Sun Oct 15, 2017 6:54 pm
Contact:

ഫോർമാറ്റഡ് ഹാർഡ് ഡിസ്‌ക് ഡാറ്റാ റിക്കവറി

Post by SAFWAN » Mon Jan 15, 2018 10:37 am

ഫോർമാറ്റഡ് ഹാർഡ് ഡിസ്‌ക് ഡാറ്റാ റിക്കവറി,

അബദ്ധത്തിലും അല്ലാതെയും, ആവശ്യത്തിനും അനാവശ്യത്തിനും സംഭവിക്കുന്ന ഒരു കാര്യമാണ് (disk format) ഡിസ്‌ക് ഫോർമാറ്റിങ്.പുതിയതും പഴയതുമായ ഡിസ്ക്കുകളെ ഉപയോഗപ്രദമാക്കുന്ന രീതിയിലാക്കുന്നതിനായി ചെയ്യുന്ന (format) ഫോർമാറ്റിങ്‌ പ്രവർത്തിയിൽ പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കുന്നുണ്ട്.എങ്ങനെ സംഭവിച്ചാലും ഡ്രൈവുകൾക്ക് ഇതെല്ലാം ഒരു പോലെയാണ്.ഡ്രൈവിൽ ഡാറ്റാ ഉണ്ടായാലും ഇല്ലെങ്കിലും ഫോർമാറ്റ് പറഞ്ഞാൽ ഡിസ്ക്കിന് കുഴപ്പമൊന്നും ഇല്ലെങ്കിൽ അത് ചെയ്‌തിരിക്കും.ഡാറ്റ ഉണ്ടെങ്കിൽ അത് നഷ്ടപ്പെട്ടിരിക്കും.ഇങ്ങനെ ഡാറ്റ നഷ്ടപ്പെട്ടാലും സാധാരണ (mechanical drive) മെക്കാനിക്കൽ ഹാർഡ് ഡിസ്‌ക്കുകളിൽ ഇത് നൂറ് 100% അല്ലെങ്കിലും കുറെയൊക്കെ ഡാറ്റ രക്ഷപെടുത്തിയെടുക്കാൻ സാധിക്കുന്നതാണ്.എന്നാൽ അതിന് ചില പരിമിതികൾ ഉണ്ട്.(format) ഫോർമാറ്റ് എന്ന അബദ്ധം സംഭവിച്ചതോ സംഭവിച്ചു, അതിനെ കൂടുതൽ കൊളമാക്കാതെ നല്ല രീതിയിൽ ശ്രമിക്കുകയാണെങ്കിൽ 50% എങ്കിലും ഡാറ്റാ തിരിച്ചെടുക്കാം.എന്നാൽ എൻ്റെ അനുഭവത്തിൽ ഫോർമാറ്റിന് ശേഷം, ഡാറ്റ തിരിച്ചെടു ക്കുന്നതിനായി ഉപയോക്താവോ, ഐ ടി സപ്പോർട്ട് ചെയ്യുന്നവരിൽ നിന്നോ, വീണ്ടും സംഭവിക്കുന്ന അബദ്ധ ശ്രമങ്ങൾ കൊണ്ടുണ്ടാകുന്ന ചില പ്രവർത്തികൾ മൂലം ഉള്ള അവസരങ്ങൾ പോലും നഷ്ടപെടുത്തുക യാണ് ഉണ്ടാകുന്നത്.ഏതെങ്കിലും ഫ്രീ സോഫ്റ്റ് വെയറുകൾ ഡൗൺലോഡ് ചെയ്‌ത് ഫോർമാറ്റഡ് ആയ അതേ ഡിസ്ക്കിൽ തന്നെ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് ഫയൽ സ്‌കാൻ ചെയ്യുന്നത് പാടില്ലാത്തതാണ്.ഇത് ഫയലുകളെ വീണ്ടും ഓവർ റൈറ്റ് ചെയ്യുന്നുണ്ട്.(free) ഫ്രീയായി ലഭിക്കുന്ന റിക്കവറി സോഫ്റ്റ് വെയറുകളൊന്നും ശരിയായ രീതിയിൽ ഫയലുകളെ കണ്ടെത്താൻ കഴിയുന്നയത്ര ശക്തിയുള്ളതുമല്ല.അതിനാൽ പൂർണ്ണതയില്ലാത്ത കുറെ ഫയലുകൾ യഥാർത്ഥ നാമത്തിലോ, അല്ലാതെയോ, കണ്ടെത്തുന്നു.ഇങ്ങനെ ലഭിക്കുന്ന ഫയലുകളുടെ ഇന്റെഗ്രിറ്റി പോലും പരിശോധിക്കാതെ യഥാർത്ഥത്തിൽ നഷ്ടപെട്ട ഫയലുകളുടെ സ്ഥാനങ്ങളിൽ കൊണ്ട് പോയി (save) സേവ് ചെയ്യുന്നു.അത് ഡെസ്ക്ടോപ്പ് ആണെങ്കിൽ ഡെസ്ക്ടോപ്പിലും, മറ്റെവിടെയാണെങ്കിൽ അവിടെയും, സേവ് ചെയ്‌തതിന്‌ ശേഷം ഫയലുകൾ തുറന്നു നോക്കുമ്പോഴാണ് അതികം ഫയലുകളും തുറക്കാൻ കഴിയാത്ത രീതിയിൽ ആണെന്ന് മനസ്സിലാകുന്നത്.ഈയൊരു പ്രവർത്തനത്തിലൂടെയാണ്, ഫോർമാറ്റ് ചെയ്ത് ഫയൽ ഡാമേജ് ആകുന്നതിനേക്കാൾ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകു ന്നത്.ഇതിന് ശേഷം കൂടുതൽ ശക്തിയുള്ള (powerful recovery software) സോഫ്റ്റ് വെയർ വഴി ഡാറ്റാ റിക്കവറിക്ക് ശ്രമിച്ചാലും യഥാർത്ഥ ഫയലുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്.ഫോർമാറ്റ് തന്നെ ഒരു തരം(over write) ഓവർ റൈറ്റ് (process) പ്രക്രിയയാണ്, അതിന് പുറമെ (installation) ഇൻസ്റ്റലേഷൻ, റിക്കവറി ചെയ്‌ത (corrupted) കറപ്റ്റ് ആയ ഫയലുകൾ (desktop) ഡെസ്‌ക്ടോപ്പിൽ കോപ്പി ചെയ്യൽ, തുടങ്ങിയ കാരണങ്ങളാൽ കൂടുതൽ ഫയലുകൾ (damage) ഡാമേജ് ആവുകയാണ് ഉണ്ടാകുന്നത്.

ഫോർമാറ്റ് (formatted) ആയെന്ന് തിരിച്ചറിഞ്ഞതിന് ശേഷം യാതൊരു വിധത്തിലുള്ള (files) ഫയലുകളും(software) സോഫ്റ്റ് വെയറുകളും അതേ (disk)ഹാർഡ് ഡിസ്ക്കിൽ (save) സേവ് ചെയ്യരുത്.
ഫോർമാറ്റ് ചെയ്‌ത ഡിസ്‌ക് അഴിച്ചെടുത്ത് മറ്റൊരു (windows system) വിൻഡോസ് സിസ്റ്റത്തിൽ (secondary) രണ്ടാമത്തെ ഹാർഡ് ഡിസ്‌ക്കായി കണക്റ്റ് ചെയ്യുക.(windows) വിൻഡോസ് (boot order) ബൂട്ട് ഓർഡർ ഒരിക്കലും ഫോർമാറ്റ്‌ ആയ ഡിസ്ക്കിലേക്ക് പോകാതിരിക്കുന്ന രീതിയിൽ ബൂട്ട് ഓർഡർ (bios, boot order) ബയോസിൽ നിന്ന് മാറ്റുക.ശേഷം പ്രസ്ഥുത(computer) കംപ്യൂട്ടർ സ്റ്റാർട്ട് ചെയ്ത് വിൻഡോസ് ലോഡ് ആയതിന് ശേഷം ഫോർമാറ്റ് ചെയ്‌ത ഡിസ്‌ക്ക് വിൻഡോസിൽ കാണിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും(software) സോഫ്റ്റ് വെയർ (download) ഡൗൺലോഡ് ചെയ്ത് മേൽപറഞ്ഞ വിൻഡോസിൽ (C drive) സി ഡ്രൈവിൽ (install) ഇൻസ്റ്റാൾ ചെയ്യുക.(ran application) റൺ ചെയ്‌തു ഫോർമാറ്റ്ഡ് ആയ ഡിസ്‌ക് (scan formatted disk ) സ്‌കാൻ ചെയ്യുക.ഫയലുകൾ കണ്ടെത്തിയാൽ (formatted) ഫോർമാറ്റ്ഡ് ആയ ഡിസ്‌കിൽ സേവ് ചെയ്യാതെ പ്രസ്‌തുത (OS) ഓപ്പറേറ്റിങ് സിസ്റ്റമുള്ള (drive) ഡ്രൈവിലോ, വേറെ (external drive) എക്സ്സ്റ്റേർണൽ ഡ്രൈവിലോ (save) സേവ് ചെയ്യുക.ഇപ്പോഴും ഫോർമാറ്റ് ആയ ഡിസ്‌കിൽ യാതൊരു വിധത്തിലുള്ള (over write) ഓവർ റൈറ്റും വരുന്നില്ല ഒരാൾക്കും നിങ്ങൾ ശ്രമിച്ച രീതിയെ ന്യായീകരിക്കാനും കഴിയില്ല.ഇതാണ് ചെയ്‌തു നോക്കേണ്ട രീതി.

എന്നാൽ ഇങ്ങനെ ചെയ്‌തു നോക്കാനുള്ള നിസ്സാരമായ (facility) സൗകര്യങ്ങളൊന്നും ഇല്ലാ എന്നുള്ള കാരണത്താൽ (by mistake) ഇല്ലാതാകുന്നത് നിങ്ങൾക്ക് അബദ്ധത്തിൽ നഷ്ടപെട്ട ഡാറ്റാ തിരിച്ചു ലഭിക്കാനുള്ള
സുവർണാവസരമാണ് എന്നും ഓർക്കുക.അതുപോലെ (software} സോഫ്റ്റ് വെയറുകളുടെ (powerful) ശക്തിയനുസരിച്ചു റിക്കവറി (recovery result) റിസൾട്ടും വ്യത്യാസം ഉണ്ടാകും.ഒരു (software} സോഫ്റ്റ് വെയറിൽ കാണാത്ത ഫയലുകൾ മറ്റൊരു (software} സോഫ്റ്റ് വെയറിൽ കണ്ടെന്നും വരാം എന്നതിനാൽ ഏത് (software} സോഫ്റ്റ് വെയറാണ് നല്ലതെന്നും, ഏതാണ് മോശമെന്നും പറയുന്നതിൽ കാര്യമില്ല.ഇതെല്ലാം പല കാര്യങ്ങളെയും, കാരണങ്ങളെയും ആശ്രയിച്ചായതിനാൽ (formatting) ഫോർമാറ്റിങ്ങിനു ശേഷം 1% പോലും ഡാറ്റാ തിരിച്ചെടുക്കാൻ കഴിയാതെയുള്ള അവസ്ഥയും ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്.സൗജന്യമായി ലഭിക്കുന്ന ഡാറ്റ റിക്കവറി സോഫ്റ്റ് വെയറുകളൊന്നും അത്ര നല്ല പ്രവർത്തന ക്ഷമതയുള്ളവയാണെന്ന് അഭിപ്രായവും ഇല്ല.അനുഭവ സമ്പത്തുള്ളവരുമായി സംസാരിച്ചു കാര്യങ്ങൾ തീരുമാനിക്കുക. എന്നിരുന്നാലും ഫോർമാറ്റഡ് കേസ്സുകളിൽ 100% ഡാറ്റയും അതുപോലെ തന്നെ തിരിച്ചു ലഭിക്കുന്നതിന് സാധ്യതകൾ കുറവാണ്.അക്ഷരാർത്ഥത്തിൽ തിരിച്ചു ലഭിക്കില്ല എന്നല്ല ഉദ്ദേശിക്കുന്നത്.(corruption) കറപ്ക്ഷൻ സാധ്യതകളെ തള്ളി കളയാനാവില്ല.ഏത് കമ്പ്യൂട്ടർ സർവീസ് ചെയ്യുമ്പോഴെല്ലാം അബദ്ധങ്ങൾ ഒഴിവാക്കുക തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് തന്നെ പറയാനാണ് എനിക്കിഷ്ടം.കാരണം ഏതെല്ലാം (disaster) ഡിസാസ്റ്ററുകൾ സംഭവിച്ചാലും ഡാറ്റ തിരിച്ചെടുക്കാൻ കഴിയുമെന്ന് ദയവ് ചെയ്ത് കരുതിയിരിക്കരുത്.എല്ലാറ്റിനും പരിമിതികളുണ്ട്.ഐ ടി മേഘലയിൽ ഏത് തരത്തിലുള്ള പ്രവർത്തികൾ ചെയ്യുമ്പോഴും ഡാറ്റയെ കുറിച്ച് ചിന്തിക്കുക പ്രവർത്തിക്കുക (backup data) ബാക്ക് അപ്പ് എടുത്തു വെക്കുക.ഈ മേഖലയിലുള്ള എല്ലാ കാര്യങ്ങളും വിലക്ക് വാങ്ങാൻ കിട്ടുമെങ്കിലും ഡാറ്റ വാങ്ങാൻ കഴിയില്ലെന്ന് ഓർക്കുക.
നന്ദി.
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable

Return to “ഫോർമാറ്റഡ് ഹാർഡ് ഡിസ്‌ക് ഡാറ്റാ റിക്കവറി”

Who is online

Users browsing this forum: No registered users and 1 guest