മദർബോർഡ് എംബെഡ്ഡ്ഡ് എസ് എസ് ഡി
പുതുതായി വരുന്ന (apple macpro retina) ആപ്പിൾ മാക് പ്രൊ റെറ്റിന പോലുള്ള സ്ലിം (laptop) ലാപ്ടോപ്പ്കൾക്ക് കാര്യമായി എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ഒന്നും ചെയ്യാനാവാത്ത രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.A-1534 മോഡൽ പോലുള്ള ലാപ്‌ടോപ്പുകളിൽ ഏതാണ്ട് (apple) ആപ്പിൾ (iPhone) ഐ-ഫോണുകളിലെ (mother board) മദർ ബോർഡിന് സമാനമായി ഏകദേശം 5.5 ഇഞ്ച് നീളവും 2.5 ഇഞ്ച് വീതിയമുള്ള ഇത്തരം ബോർഡിൽ എല്ലാ പെരിപ്പരൽസും അടക്കം ചെയ്താണ് ഇപ്പോൾ നിർമ്മിച്ചു വരുന്നത്.അതിനാൽ ഡാറ്റാ റിക്കവറിയോ, ചെറിയ രീതിയിലുള്ള റിപ്പയറിങ്ങിനോ, (എൽ സി ഡി സ്‌ക്രീനോ ബാറ്ററിയോ മാറ്റാമെന്നല്ലാതെ) മറ്റൊന്നിനും ഇത്തരം (laptop) ലാപ്‌ടോപ്പുകളിൽ സാധ്യമല്ലാതായി വന്നിരിക്കയാണ്.ഉപയോഗിച്ച് കേടായാൽ (disposable model)വേറെ മാറ്റുക എന്നുള്ള രീതിയാണ് നിർമ്മാതാക്കൾ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.(cpu, memory, ssd) സി പി യു, മെമ്മോറി, എസ് എസ് ഡി, എന്നിവയെല്ലാം (mother board)മദർ ബോർഡിൽ (built in, embedded) അടക്കം ചെയ്തിരിക്കുന്നതിനാൽ (ssd) എസ് എസ് ഡികളൊന്നും വേർതിരിച്ചെടുക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ (data recovery) ഡാറ്റാ റിക്കവറിയും (impossible) അസാദ്ധ്യമായിരിക്കുന്നു.ഇതിന് മുൻപ് വന്നിരുന്ന (apple laptop macpro) ആപ്പിൾ ലാപ് ടോപ്പുകളിൽ (ssd) എസ് എസ് ഡി ആയിരുന്നെങ്കിലും അത് മദർ ബോർഡിൽ (built in, embedded) അടക്കം ചെയ്യാത്ത മോഡൽ ആയിരുന്നതിനാൽ വേർതിരിച്ചെടുത്ത് (data recovery) ഡാറ്റാ റിക്കവറിക്ക് (possible) സാധ്യമായിരുന്നു.ഇത്തരം (laptops) ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ദിക്കേണ്ടുന്ന ഒരേയൊരു കാര്യം പ്രധാനപ്പെട്ട (data)വിവരങ്ങൾ ഉണ്ടെങ്കിൽ (data backup) ബാക്ക് അപ്പ് എടുത്തു സൂക്ഷിക്കുക.
മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.google.com/intl/ml/inputtools/try/
മദർബോർഡ് - എംബെഡ്ഡ്ഡ് എസ് എസ് ഡി
Who is online
Users browsing this forum: No registered users and 1 guest