ഖത്തറിലെ ചെർണോബിൽ ദുരന്തം
ഉക്രൈനിലെ (Ukraine) ചെർണോബിൽ (Chernobyl) ന്യൂക്ലിയർ(nuclear plant) പ്ലാന്റിൽ (April 26, 1986) 1986 ഏപ്രിൽ 26 ന് ഉണ്ടായ മഹാദുരന്തത്തെ തുടർന്ന് പത്ത് വർഷങ്ങൾക്ക് ശേഷവും ജനങ്ങൾക്കുണ്ടായ മാറാരോഗങ്ങളിലും കഷ്ടതകളിലും മനം നൊന്ത് പ്രതിഷേധിച്ച് (Taiwan) തായ്‌വാനിലെ (Tatung university) ടാറ്റങ് യൂണിവേഴ്‌സിറ്റി കേളേജ് വിദ്യാർത്ഥിയായ (Chen Ing-hau) (CIH) ചെൻ ഇങ് ഹോ-നിർമ്മിച്ച് 1998 ഏപ്രിൽ 26ന് ഇന്റർനെറ്റിലൂടെ വ്യാപിപ്പിച്ച ദുരന്ത വൈറസ്സായിരുന്നു ചെർണോബിൽ.ലോകത്താകമാനമുള്ള വിൻഡോസ് സിസ്‌റ്റങ്ങളെ മുഴുവൻ ബാധിച്ച ചെർണോബിൽ ഖത്തറിലും വലിയ (cyber disaster) സൈബർ ദുരന്തം സൃഷ്ടിച്ചു.തുടർന്നുള്ള കുറച്ചു വർഷങ്ങൾ കൂടി (April 26) ഏപ്രിൽ 26 ന് തന്നെ (Chernobyl) ചെർണോബിൽ, വ്യാപകമായിട്ടില്ലെങ്കിലും ഇവിടെ കുറച്ചു സിസ്റ്റങ്ങളെ ബാധിച്ചിരുന്നു.ഖത്തറിൽ കമ്പ്യൂട്ടർ ഉപയോഗം ഇന്നത്തേക്കാൾ വളരെ കുറവ് ആയിരുന്നു എങ്കിലും ആയിരത്തിന് മേലെ (Chernobyl) ചെർണോബിൽ ബാധിച്ച കമ്പ്യൂട്ടറുകളെ സിസ്റ്റമാറ്റിക് ആയി റിപ്പയർ ചെയ്യുന്നതിനായി പ്രാപ്‌തരായ മറ്റൊരു ഏജൻസിയും അക്കാലത്തും ഇക്കാലത്തും ഇല്ലാതിരുന്ന സന്ദർഭത്തിൽ ഞങ്ങൾക്ക് തന്നെ ആ ദൗത്യം നിർഹിക്കുന്നതിനുള്ള അവസരമുണ്ടായി.
അന്ന് ചെർണോബിൽ പ്രവർത്തിച്ചത്, അധികവും (mother board) മദർ ബോർഡ് (Bios) ബയോസ് (Chip) ചിപ്പുകളിലെ ഡാറ്റാ സീറോ (zero bytes) ബൈറ്റുകൾ ആക്കി (Over write) ബൂട്ട് സെക്‌റ്ററുകൾ ഓവർ റൈറ്റ് ചെയ്യുന്ന രീതിയായിരുന്നു. ഇതിനാൽ കമ്പ്യൂട്ടർ (no display) ഡിസ്പ്ലേ ഇല്ലാതാവുകയാണ് ചെയ്തിരുന്നത്. അന്നത്തെ ഹാർഡ് വെയർ (shop) കടകളിൽ ഗ്രാഫിക്സ് ഡിസ്പ്ലേ കാർഡ് (Graphics card) മാറ്റിയിട്ടും (display) ഡിസ്പ്ല വരുന്നില്ലെന്ന് മനസ്സിലായതിന് ശേഷമാണ് ഇത് (Chernobyl infection) ചെർണോബിൽ ബാധിച്ചതെന്ന് എന്ന് എല്ലാവരും തിരിച്ചറിയുന്നത്, എന്നാൽ ബയോസിലേക്ക് ഒറിജിനൽ വിവരങ്ങൾ ലോഡ് ചെയ്യുന്നതിനായുള്ള (programmer) ഡിവൈസ് അന്ന് ഞങ്ങളുടെ കയ്യിൽ മാത്രമായി ഉള്ളതിനാൽ ഇത്രയും അതികം സിസ്റ്റങ്ങൾ (bios recovery) ബയോസ് റിക്കവറി ചെയ്ത് ചിപ്പിലേക്ക് (re write) റീലോഡ് ചെയ്യാൻ കഴിഞ്ഞത്.അന്ന് അസ്സംബിൾഡ് സിസ്റ്റങ്ങളുടെ പുതിയ മദർ ബോർഡിന് ചുരുങ്ങിയത് ആയിരം ഖത്തർ റിയാൽ നൽകണം.50 ഖത്തർ റിയാൽ മുതൽ 100 ഖത്തർ റിയാൽ വരെയാണ് അന്ന് റിക്കവറിക്ക് ഞങ്ങൾ വാങ്ങിയത്.പക്ഷേ (mother board) മദർ ബോർഡിലെ (Bios) ബയോസ് ഫിക്സ് ചെയ്തതിന് ശേഷം ഒരു സിസ്റ്റത്തിന് പോലും (operating system) ഓപ്പറേറ്റിങ് സിസ്റ്റം (Boot) ബൂട്ട് ചെയ്തിരുന്നില്ല, എന്നത് കൊണ്ട് മനസ്സിലായത് ഡിസ്ക്കിലെ ഡാറ്റായും ചെർണോബിൽ ഓവർ റൈറ്റ് ചെയ്ത് പോയെങ്കിലും, ആയിരത്തോളം സിസ്റ്റങ്ങളിൽ ഒന്നോ രണ്ടോ ഉപയോക്താക്കൾ മാത്രമാണ് അതിലെ ഡാറ്റയും റിക്കവറി ചെയ്യണമെന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത്.ഏതോ ഒരു (ministry of foreign affairs ) മന്ത്രാലയത്തിലെ (IT administrator) ഐ ടി അഡ്‌മിനിസ്‌ട്രേറ്റർ (Mr.Khalid King) മിസ്റ്റർ-കാലിദ് കിങ്, എന്ന വ്യക്തിയാണ് ഇതുമായി ഞങ്ങളെ സമീപിച്ച ആദ്യത്തെ ഡാറ്റാ റിക്കവറി ഉപയോക്താവ് എന്ന് നന്ദിയോടെ ഇവിടെ സ്‌മരിക്കട്ടെ.(Compaq desktop) കോംപാക് ഡെസ്‌ക്ടോപ് സിസ്റ്റം ആയിരുന്നു അത്.ഈയൊരു ആവശ്യം ആണ് അന്ന് വരെ കേട്ടുകേൾവിയില്ലാത്ത ഞങ്ങൾക്ക് പ്രത്യേകിച്ച് എനിക്ക് ഡാറ്റാ റിക്കവറി മേഖലയുമായി ബന്ധപ്പെടുന്നതിനുള്ള സുവർണ്ണാവസരം ഉണ്ടായത്.(Tiramitsu) ടൈറാമിട്സൂ എന്നൊരു (Japan) ജാപ്പനീസ് (software) സോഫ്റ്റ് വെയർ അന്ന് കണ്ടെത്തി ഓർഡർ ചെയ്ത് 2.8'' (size) വലുപ്പത്തിലുള്ള (floppy disk)ഫ്ലോപ്പി ഡിസ്ക്കിനായി ഒരു മാസത്തോളം കാത്തിരുന്ന് കിട്ടിയതിന് ശേഷം മേൽപ്പറഞ്ഞ (Compaq desktop)കോംപാക് ഡെസ്ക്ടോപ്പ് ഹാർഡ് ഡിസ്ക്കിൽ നിന്ന് ആദ്യമായി ഡാറ്റാ റിക്കവറി ചെയ്‌തു കൊണ്ട് ഞങ്ങൾ രണ്ടംഗ സംഘം (Adan diyab khanfer, safwan) അദുനാൻ ദിയാബ് കാൻഫെർ, സഫുവാൻ, ഈ മേഖലയിൽ തുടക്കം കുറിച്ചു.(500 Qatar Riyal) അഞ്ഞൂറ് ഖത്തർ റിയാൽ ആണ് അന്ന് ഞങ്ങൾ വാങ്ങിയത്. അവിടുന്നിങ്ങോട്ടുള്ള ഇരുപത് വർഷത്തെ ഡാറ്റാ റിക്കവറി ജൈത്രയാത്രയിൽ ഒരു ഡാറ്റാ റിക്കവറി കേസിന് മാത്രമായി (55000 Qatar Riyal) അമ്പത്തി അയ്യായിരം ഖത്തർ റിയാൽ വരെ ഈടാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.സന്ദർഭവശാൽ നിങ്ങളുടെ അറിവിലേക്ക് പറയട്ടെ, അന്നത്തെ ഹാർഡ് ഡിസ്‌ക് (Disk capacity) കപ്പാസിറ്റി (800 MB) എണ്ണൂറ് എം ബി മുതൽ (4 GB) നാല് ജി ബി, യും (memory) മെമ്മോറി സൈസുകൾ, (2MB) രണ്ട് എം ബി മുതൽ (8 MB) എട്ട് എംബി വരെയുമായിരുന്നു.(CPU Speed) സി പി യു സ്‌പീഡ് (Intel Pentium) പെൺറ്റിയം (100 MHz)100 മെഗാ ഹെർട്സ് മുതൽ (233 MHz) 233 മെഗാ ഹെർട്സ് വരെയുമായിരുന്നു.(operating system)ഓപ്പറേറ്റിങ് സിസ്റ്റം,(windows 3.1) വിൻഡോസ് 3.1, (windows 95) വിൻഡോസ് 95, (Windows 98) വിൻഡോസ് 98, (Windows NT)വിൻഡോസ് എൻ റ്റി, എന്നിവ യായിരുന്നു.പക്ഷേ (Windows NT) വിൻഡോസ് എൻ റ്റിയെ(Chernobyl) ചെർണോബിൽ (Virus) വൈറസിന് തൊടാൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ അന്നുണ്ടായിരുന്ന വ്യവസായ മേഖലകളിലെ കുറെ ആട്ടോമേഷൻ മെഷീനുകളിലും, മറ്റു ഓഫീസുകളിലും, ചെർണോബിൽ ഇൻഫെക്ഷൻ (Chernobyl infection) ബാധിച്ചിരുന്നില്ല എന്നതും ആശ്വാസകരമായിരുന്നു.
അക്കാലത്ത് കമ്പ്യൂട്ടർ അസംബിൾ ചെയ്തു വിൽപ്പനയും സേവനവും നടത്തിയിരുന്ന കുറെ സ്ഥാപനങ്ങൾ ഉണ്ടായിരുന്നതിൽ, ഫാമിലി കമ്പ്യൂട്ടറിലെ ബോബി, നാഷണൽ കമ്പ്യൂട്ടറിലെ സിബി , അൽ ഗരീബ് കമ്പ്യൂട്ടറിലെ രാജു ജോർജ്, ഗേറ്റ് വേ കമ്പ്യൂട്ടറിലെ രാജു, സോഫിറ്റൽ കമ്പ്യൂട്ടർ കോംപ്ലെക്സിലെ അൽ ഹദ്ദാഫ് കമ്പ്യൂട്ടറിലെ മുഹമ്മദ് , തുടങ്ങിയവരായിരുന്നു ഏറ്റവും കൂടുതൽ ചെർണോബിൽ ബാധിച്ച കമ്പ്യൂട്ടറുകളെ ഞങ്ങളിൽ എത്തിച്ചു തന്നിരുന്നതെന്ന് നന്ദി പൂർവ്വം സ്മരിക്കട്ടെ.രാജു ജോർജ് ഇപ്പോൾ ജീവിച്ചിരിപ്പില്ല.
ഓർമ്മകളിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുന്നതാണ്.എതെങ്കിലും വിവരങ്ങൾ തെറ്റാണെന്നോ, ശരിയല്ലെന്നോ തിരിച്ചറിയുന്ന എൻ്റെ സമകാലികർക്കോ, സമാന്തരമായി എനിക്കൊപ്പം സഹകരിച്ചിരുന്ന സുഹൃത്തുക്കൾക്കോ, അഭിപ്രായം ഉണ്ടെങ്കിൽ തിരുത്താൻ ഞാൻ എപ്പോഴും സന്നദ്ധനാണെന്ന് അറിയിക്കട്ടെ .നന്ദി
ഖത്തറിലെ ചെർണോബിൽ ദുരന്തം
Who is online
Users browsing this forum: No registered users and 1 guest