എന്താണ് ഡാറ്റാ റിക്കവറി ?

സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഡാറ്റാ റിക്കവറി
Locked [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
User avatar
SAFWAN
Site Admin
Posts: 22
Joined: Sun Oct 15, 2017 6:54 pm
Contact:

എന്താണ് ഡാറ്റാ റിക്കവറി ?

Post by SAFWAN » Sun Oct 15, 2017 6:54 pm

പ്രിയരേ,

ഡാറ്റാ റിക്കവറി എന്ന് കേട്ടാൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ സുപരിചിതമായ വാക്കാണ്.അല്ലാത്തവർക്ക് അത്രക്ക് പരിചയം ഉള്ളതവാൻ സാധ്യതയില്ല എങ്കിലും ഈ ഡിജിറ്റൽ യുഗത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്.വരും കാലങ്ങളിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വാക്കും പ്രോസസും ആയിരിക്കും ഡാറ്റാ റിക്കവറി.ലളിതമായി പറയട്ടെ നിങ്ങൾ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ ഏതെങ്കിലും കാരണവശാൽ നഷ്ട്ടപെട്ടാൽ അത് ഏതു വിധേനെയും കണ്ടെത്തി സേവ് ചെയ്യുന്ന പ്രവർത്തിയാണ് (Data recovery) ഡാറ്റാ റിക്കവറി.

ഐടി മേഖലയിൽ ഉള്ളവർക്ക് ഡാറ്റാ റിക്കവറിയെ കുറിച്ച് അറിയുമെങ്കിലും ഇതിലെ (Technology) സാങ്കേതികതയെ കുറിച്ചോ (Possibility ) സാദ്ധ്യതകളെ കുറിച്ചോ അറിയണമെന്നില്ല.ഈ രംഗത്തെ അജ്ഞത മൂലം ദിനം തോറും നടക്കുന്ന (data lose) ഡാറ്റാ നഷ്ടപ്പെടലുകൾ ഇവിടെ (Qatar) ഖത്തറിൽ ധാരാളം ഉണ്ടായിട്ടുണ്ട് ഉണ്ടാകുന്നുണ്ട്.ഇവിടെ കമ്പ്യൂട്ടർ തുടങ്ങിയ കാലം മുതലേ ഏകദേശം ഇരുപത്തഞ്ചു വർഷമായി എന്റെ കർമ്മഭൂമി ഖത്തർ തന്നെയായതിനാൽ ആദ്യത്തെയും, തുടർന്നും ഉണ്ടായിട്ടുള്ള (mass) കൂട്ടമായ ഡാറ്റാ നഷ്ടപ്പെടലുകൾക്കും ഞാൻ തന്നെ സാക്ഷിയായിട്ടുണ്ട്.ഇതിനെതിരെ ഒരു (awareness) ബോധവൽക്കരണം അത്യാവശ്യമായിരിക്കുന്നുവെന്ന് കാലമേറെയായി ചിന്തിച്ചിരുന്നതാണ്.ചുരുങ്ങിയ പക്ഷം(keralites) നമ്മൾ മലയാളികളായ ഐടി വിദഗ്ദ്ധന്മാരിലും, കമ്പ്യൂട്ടർ (users) ഉപഭോക്താക്കളിലും, കുറച്ചു പേർക്കെങ്കിലും ഈ ലേഖനം ഉപകാരപ്പെട്ടെങ്കിൽ അത് തന്നെയാണ് ഇവിടെ ഞാൻ ഉദ്ദേശിക്കുന്നത്.എന്തെങ്കിലും ഡാറ്റാ ലോസുകൾ ഉണ്ടായാൽ അത് റിക്കവറി ചെയ്യുന്നതിനായി എവിടെ കൊടുക്കണം, എവിടെ കൊടുക്കണ്ട, എന്ന് അറിയാതെയും തെറ്റായ കൈകളിൽ എത്തുന്നത് കാരണവും ഉണ്ടാകുന്ന(data lose) ഡാറ്റാനഷ്ടങ്ങളും ഒട്ടേറെ ഞാൻ കാണാൻ ഇടവന്നിട്ടുണ്ട്.നിർഭാഗ്യമെന്നു പറയട്ടെ ഇപ്പോഴും ദിവസേനയെന്നോണം കണ്ടു കൊണ്ടിരിക്കുന്നു.പൊതുവെ പറഞ്ഞാൽ രണ്ട് തരം ഡാറ്റാ നഷ്ടപെടലുകൾ ആണ് സംഭവിക്കുന്നത്.ആ രണ്ട് തരങ്ങളിൽ തന്നെ ഒട്ടേറെ വിഷമതകൾ വേറെയും ഉണ്ട്.അതിനാൽ തുറന്ന് പറയട്ടെ ഡാറ്റാ നഷ്ടപ്പെട്ടാൽ അത് തിരിച്ചെടുക്കുന്നതിന് വലിയ കടമ്പകൾ കടക്കേണ്ടതുണ്ട്.ആരെങ്കിലും പറഞ്ഞു കേൾക്കുന്നത് പോലെയോ, ഡാറ്റാ റിക്കവറിയെ കുറിച്ച് കൂടുതൽ അറിയാത്തവർ മനസ്സിലാക്കിയത് പോലെ വളരെ ഈസിയായി ചെയ്യാൻ കഴിയുന്ന കാര്യമൊന്നുമല്ല എന്ന് ദയവുചെയ്ത് മനസിലാക്കുക.അണ്ടിയോട് അടുക്കുമ്പോഴാണ് മാങ്ങയുടെ പുളി ശരിക്കും അറിയുക, എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.അത് ലോജിക്കൽ പ്രശ്‌നം ആയാലും, ഫിസിക്കൽ പ്രശ്‌നം ആയാലും, ചില ലോജിക്കൽ പ്രശ്‌നം ഫിസിക്കൽ പ്രശ്‌നത്തിനേക്കാൾ സങ്കീർണമായിരിക്കും, ചില ഫിസിക്കൽ പ്രശ്‌നം ലോജിക്കൽ പ്രശ്‌നത്തിനേക്കാൾ സങ്കീർണമായിരിക്കും.എന്തെങ്കിലും മാർഗങ്ങളുണ്ടെങ്കിൽ ഡാറ്റാ നഷ്ടപ്പെടുത്താതെ നോക്കുന്നതാണ് അത്യുത്തമം.അതിന് ഇപ്പോഴും ഞാൻ പറയാറുണ്ട് (back up copy) ബാക്ക് അപ്പ്‌ കോപ്പി എടുത്ത് സൂക്ഷിക്കുക എന്ന ചെറിയ (tricks) സൂത്രവാക്യം പ്രയോഗിച്ചാൽ ഒരു ഡാറ്റാ റിക്കവറിയെയും ഭയക്കാതെ ഇരിക്കാം.

Locked [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable

Return to “ലോജിക്കൽ ഡാറ്റാ റിക്കവറി”

Who is online

Users browsing this forum: No registered users and 2 guests