ഡാറ്റാ റിക്കവറിയിലെ ചതികുഴികൾ

പണ്ടാരം അടങ്ങിപോട്ടെ എന്ന് കരുതി ! ! ! സൂക്ഷിക്കുക !
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
User avatar
SAFWAN
Site Admin
Posts: 22
Joined: Sun Oct 15, 2017 6:54 pm
Contact:

ഡാറ്റാ റിക്കവറിയിലെ ചതികുഴികൾ

Post by SAFWAN » Wed Dec 13, 2017 11:09 am

ഡാറ്റാ റിക്കവറിയിലെ ചതികുഴികൾ,


ഇവിടെ ഇനി പറയുന്നത് ഈ രംഗത്ത് നടന്നു വരുന്ന കൊള്ളരുതായ്മകളെ കുറിച്ചാണ്.ഇത് എൻ്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യമെങ്കിലും ചില കാര്യങ്ങളെങ്കിലും തുറന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.
(data recovery) ഡാറ്റ നഷ്ടപെട്ട വേളയിൽ തന്നെ നിങ്ങൾ വളരെയധികം (panic) പരിഭ്രാന്തരാകുന്നു എന്നുള്ള സത്യം മനസ്സിലാക്കി കൊണ്ട് ഡാറ്റാ റിക്കവറി (company) സ്ഥാപനങ്ങൾ അമിതമായി ചാർജ് വാങ്ങുന്ന പ്രവണത പലയിടത്തും വർഷങ്ങളായി കണ്ടു വരുന്നതാണ്.മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലാതെ ഡാറ്റ നഷ്ടപെടുന്നു എന്നതിനാൽ നിങ്ങൾ ചക്രാശ്വാസത്തിൽ എത്തുന്നതും എത്ര ചാർജായാലും വേണ്ടില്ല എന്നുള്ള നിങ്ങളുടെ (puls rate) പൾസ്‌ റേറ്റ് വായിച്ചെടുക്കുന്നതിന് അനാവശ്യമായ ചില ചോദ്യങ്ങളും അതിന് നിങ്ങൾ കൊടുക്കുന്ന മറുപടിയിലൂടെ ഡാറ്റ റിക്കവറി (consultant) കൺസൽട്ടൻറ് മനസ്സിലാക്കുന്നുണ്ട്.അത് മനസ്സിലാക്കിയാൽ പിന്നെ (villagers) ഗ്രാമങ്ങളിലുള്ള (fish salesman) മീൻകച്ചവടക്കാർ പറയുന്ന പോലെ '' വന്ന ആളും കിട്ടിയ കാശും '' എന്ന രീതിയിൽ ആണ് കാര്യങ്ങൾ കാണുന്നത്. ഇക്കാര്യ ത്തിൽ ഏറ്റവും വലിയ ചൂഷണം നടക്കുന്നത് (server, nas, raid) സെർവർ, നാസ്, റൈഡുകളുടെ (data recovery) ഡാറ്റാ റിക്കവറിക്കായി നിങ്ങൾ അവരെ സമീപിക്കുമ്പോഴാണ്.ഡാറ്റാ റിക്കവറികൾക്ക് ഏറ്റവും കൂടുതൽ സാധ്യതകളും ഏറ്റവും അതികം സംവിധാനങ്ങളുമുള്ള (america) അമേരിക്കയിൽ പോലും ചെയ്യാത്ത രീതിയിലുള്ള നിരക്കുകളാണ് ഇവിടെ പലരും വാങ്ങി വരുന്നത്.റിക്കവറി സെൻഡറുകളിൽ ഏൽപ്പിക്കുന്നതിന് മുൻപായി മുഴുവൻ വിവരങ്ങളും ചോദിച്ചറിഞ്ഞു ഏകദേശം ഒരു ധാരണയിൽ കൊടുത്താലും അവരുടെ കയ്യിൽ കിട്ടി കഴിഞ്ഞാൽ ഡാറ്റ തിരിച്ചെടുക്കാൻ കഴിയുമെന്ന് ഉറപ്പ്‌ വരുത്തിയതിന് ശേഷമാണ് ഇവരുടെ തനിരൂപം പുറത്തു കാണുന്നത്.പിന്നീടാണ് മനസ്സിലാക്കുന്നത് നമ്മുടെ തല അവരുടെ വാളിന് മുന്നിലാണ് വെച്ച് കൊടുത്തതെന്നും ഇനി തലയൂരാൻ കഴിയില്ലെന്നും തിരിച്ചറിയുന്നത് ഈ സമയത്താണ്.കാര്യം വളരെ സങ്കീർണ്ണമായ ഒരു പ്രവർത്തി തന്നെയാണ് ഡാറ്റ റിക്കവറി എങ്കിലും സത്യസന്ധമായ രീതിയിൽ ആരും ഇത് ചെയ്യുന്നില്ല എന്ന് തന്നെയാണ് എൻ്റെ അറിവും അഭിപ്രായവും. ഉപയോ ക്താവിനെ മുൾമുനയിൽ നിറുത്തി ഓരോ കാരണങ്ങൾ പറഞ്ഞു പരമാവധി നമ്മെ ചാർജ് പിഴിയുകയാണ്.മറ്റു നിവർത്തിയില്ലാതെ ഡാറ്റ അത്യാവശ്യമെന്ന് കരുതി തന്നെ അവർ ചോദിക്കുന്ന അത്രയും ഫീസ് കൊടുത്ത് '' പണ്ടാരമടങ്ങി പോട്ടെ '' എന്ന് മനസ്സിൽ ശപിച്ചു കൊണ്ട് ചോദിക്കുന്നത്രയും ചാർജ് നല്കുന്നവരുമുണ്ട് എന്നുള്ളതും സത്യമാണ്.എന്നാൽ ചോദിച്ച അത്രയും വലിയ ചാർജ് കൊടുക്കാൻ കഴിയാത്ത ഏതെങ്കിലും വ്യക്തിയുടെയോ കമ്പനിയുടെയോ കാര്യത്തിലാണ് ഇവിടെ കൂടുതൽ ദുരന്തം സംഭവിക്കുന്നത്.ഡാറ്റാ റിക്കവറിയുടെ വിഷമകരമായ സാങ്കേതികത്വമോ, ഇത്തരം കുതന്ത്രങ്ങളോ, ഒന്നും അറിയാത്ത (poor user) പാവം ഉപയോക്താവ് ചിന്തിക്കുകയാണ് ചാർജ് കുറവുള്ള മറ്റേതെങ്കിലും സ്ഥാപനങ്ങളിൽ കൊണ്ട് പോയി നോക്കാം എന്ന് കരുതി ആദ്യത്തെ (recovery center) സെൻഡറിൽ നിന്നും (disk) ഡിസ്‌ക് തിരിച്ചു വാങ്ങുമ്പോഴാണ് ഈ (poor man) പാവത്തിൻ്റെ യഥാർത്ഥ (bad luck) ദുരവസ്ഥ ശെരിക്കും തുടങ്ങുന്നത്.സാധാരണ നിലക്ക് എല്ലാവർക്കും എപ്പോഴും വിജയകരമായി ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല ഡാറ്റാ റിക്കവറിയെന്നു ഉപയോക്താവും മനസ്സിലാക്കേണ്ടതുണ്ട്. ആരെങ്കിലും എന്തെങ്കിലും അവിടെ ചെയ്യും ഇവിടെ ചെയ്യും എന്നൊക്കെ കേൾക്കുമ്പോൾ ഒന്നും നോക്കാതെ പുറപ്പെടുമ്പോൾ ഇതല്ല ഇതിലപ്പുറവും ഉണ്ടാകുമെന്നും മനസിലാക്കുക !

ഇത് വേണ്ടത്ര അറിവില്ലാതെയും അറിയാത്ത സൂത്രപ്പണിയിലൂടെയും വരുത്തി വെക്കുന്ന മണ്ടത്തരങ്ങളിലൂടെ ഉണ്ടാകുന്ന ചതികൾ ! ! !
സാങ്കേതിക സർവീസുമായി (Technical service) ബന്ധപ്പെട്ട ഏത് മേഖലയിലും ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന രീതി പണ്ട് മുതലേ ഉള്ളതാണെന്ന് നമുക്കെല്ലാം അറിയാം.അത്തരം പരിധികളെയെല്ലാം കടത്തി വെട്ടി കൊണ്ടാണ് ഡാറ്റാ റിക്കവറി മേഖലയിൽ ആനുപാതികമായി ഏറ്റവും കൂടുതൽ ചാർജ് വാങ്ങുന്നത് അതും നുണ പറഞ്ഞു ഉപയോക്താവിനെ കൂടുതൽ വിഷമത്തിലേക്ക് പറഞ്ഞെത്തിച്ച് പറ്റിച്ചു ഏറ്റവും കൂടുതൽ പണം വാങ്ങുന്ന തായി അടുത്തകാലങ്ങളിൽ കണ്ടു തുടങ്ങിയിട്ടുണ്ട്.ഈ മേഖലയിലെ (cheating, trap) ചതി എന്ന് പറഞ്ഞാൽ (data recovery) ഡാറ്റാ റിക്കവറിയുമായി വലിയ (non experienced) പ്രവർത്തി പരിചയമൊന്നും ഇല്ലാത്ത കുറെ (computer hardware shop) കമ്പ്യൂട്ടർ ഹാർഡ് വെയർ ഷോപ്പുകളിൽ,(sofital complex,etc) സോഫിറ്റൽ ഷോപ്പിംഗ്‌ കോംപ്ലെക്സ് പോലുള്ളയിടങ്ങളിൽ ''ഞങ്ങളും ചെയ്യും ഡാറ്റ റിക്കവറി" എന്ന മുദ്രവാക്യവുമായി തെറ്റായ രീതിയിലുള്ള ശ്രമങ്ങൾ ഡ്രൈവുകളിൽ നടത്തി (hard drive) ഹാർഡ് ഡ്രൈവ് (completely destroyed) വിത്തിനും വറ്റിനും കൊള്ളാത്ത രീതിയിൽ ആക്കി, ഹോ-ഇതു ഞങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞു തിരിച്ചു കൊടുക്കുന്ന പ്രവണത ഇവിടെ സാധാരണയായി നടന്നു വരുന്നുണ്ട്.എന്നാൽ ഈ രീതിയിൽ തിരിച്ചു കൊടുത്തു് ഇനി എല്ലാ സൗകര്യ ങ്ങളും ഉള്ള ഇടങ്ങളിൽ എത്തിച്ചു കൊടുത്താലും അവർക്ക് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി (fucked) പരിപ്പ് എടുത്ത് കൊണ്ടു വന്നിട്ടുള്ള ഒട്ടനേകം കേസ്സുകൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ഒന്നുകിൽ (original PCB) ഒറിജിനൽ ബോർഡ് നഷ്ടപെട്ടും, അല്ലെങ്കിൽ വളരെ (purely) പരിശുദ്ധമായി പ്രത്യേകം തയ്യാറാക്കിയ (clean room) ശുചിമുറികളിൽ മാത്രം തുറക്കേണ്ടിയിരുന്ന (disk) ഡിസ്ക്ക് ഡ്രൈവ് ഇതൊന്നും ഇല്ലാത്ത ഇടങ്ങളിൽ തുറന്ന് നോക്കി അന്തരീക്ഷത്തിലെ (dust) ഡസ്റ്റ് മുഴുവൻ ഡിസ്ക്കിലെ (disk platter)പ്ലാറ്ററുകളിൽ തട്ടി ഒരിക്കലും (data recovery) ഡാറ്റാ റിക്കവറി നടത്താൻ കഴിയാത്ത (disaster) ദുരന്തത്തിലേക്കോ കൂടുതൽ (high expensive) ഫീസ് വാങ്ങി ഒരു പക്ഷേ സാധിക്കുമെങ്കിൽ വളരെ കൂടുതൽ (hard work) ബുദ്ധിമുട്ടി (data recovery) ഡാറ്റാ റിക്കവറി നടത്തേണ്ട അവസ്ഥയിലേക്കോ വരെ കാര്യങ്ങൾ എത്തുന്നുണ്ട്.

ഇതിൽ ഏറ്റവും ദുരന്തം ഉണ്ടാകുന്നത് (nas raid) നാസ് റൈഡുകൾ,സെർവർ റൈഡുകൾ, പോലെയുള്ള വലിയ (storage) സ്റ്റോറേജുകൾക്കാണ്.ഡ്രൈവിന് എന്തെങ്കിലും സംഭവിച്ചാൽ ഓരോ ഡിസ്‌ക് പുറത്തെടുത്ത് സാധാരണ ഒരു (windows system) വിൻഡോസ് സിസ്റ്റത്തിൽ കണക്റ്റ് ചെയ്‌താൽ ഡാറ്റാ കോപ്പി ചെയ്യാമെന്ന് കരുതുന്നവരെയും ഞാൻ കണ്ടു.ഇത് വളരെയധികം അപകടത്തിലേക്ക് എത്തിച്ച കുറെ അനുഭവങ്ങൾ എനിക്കുണ്ടായി.നാസ് ഡ്രൈവിലുള്ള ഏതെങ്കിലും ഒരു (hard drive) ഹാർഡ് ഡിസ്‌ക് (windows)വിൻഡോസിൽ (connect) കണക്റ്റ് ചെയ്താൽ ഒരിക്കലും (nas drive) നാസ് ഡ്രൈവിലുള്ള ഡാറ്റയോ ഫയൽ സിസ്റ്റമോ കാണാൻ കഴിയില്ല.(disk management) ഡിസ്‌ക് മാനേജ്‍മെന്റിൽ (UN located) അൺലൊക്കേറ്റഡ് എന്ന് കാണിക്കുമ്പോൾ ഫയൽ സിസ്റ്റം കണ്ടെത്തുന്നതിനായി പല തരത്തിലുള്ള പ്രോഗ്രാമുകൾ ഉപയോഗിച്ച് (file system) ഫയൽ സിസ്റ്റം ഡാമേജ് ആയിട്ടുള്ള കുറെ(example) ഉദാഹരണങ്ങൾ എനിക്ക് പറയാനുണ്ട്.അതു ഏതെങ്കിലും ഷോപ്പുകളിൽ കൊടുത്ത് മാത്രമല്ല (self service)സ്വയം ചികിത്സ യിലൂടെയും ഇത്തരം അവസ്ഥകൾ പലർക്കും സംഭവിച്ചിട്ടുണ്ട്.(UN located) അൺലൊക്കേറ്റഡ് കാണിക്കുന്നത് എല്ലായ്‌പ്പോഴും ഒരു കുഴപ്പത്തിൻറെ ഭാഗമായിട്ട് ആവണമെന്നില്ല.അത് കുറെ കാര്യങ്ങളെ ആശ്രയിച്ചാണ്. ഉദാഹരണത്തിന് ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കുന്ന (apple computer) ആപ്പിൾ കംപ്യൂട്ടറിലെ (stand alone)ഒരു സിംഗിൾ ഹാർഡ് ഡ്രൈവ് വിൻഡോസിൽ ഒന്ന് കണക്റ്റ് ചെയ്‌തു നോക്കിയാലും കാണിക്കുന്നത് (UN located) അൺലൊക്കേറ്റഡ് ആയിരിക്കും, എന്ന് കരുതി അത് ഏതെങ്കിലും കുഴപ്പത്തിൻറെ ഭാഗമായിട്ടല്ല എന്നത് പോലെ തന്നെ നാസ് ഡ്രൈവുകൾ (one by one) ഓരോന്നായി (windows)വിൻഡോസിൽ കണക്റ്റ് ചെയ്‌താലും(file system) ഫയൽ സിസ്റ്റം കാണാത്തതിനാൽ ദയവു ചെയ്‌തു,ഏതെങ്കിലും (utility) യൂട്ടിലിറ്റി ഉപയോഗിച്ച് റൺ ചെയ്ത് (file system) ഫയൽ സിസ്റ്റം കണ്ടെത്താൻ ശ്രമിക്കരുത് വിൻഡോസിൽ നോക്കിയാലും ഓർ പക്ഷേ ആയിരിക്കാം.ഏതെങ്കിലും നിലവിലുള്ള ഒട്ടു മിക്കവാറും നാസ് റൈഡുകൾ (Linux OS) ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് അതിനാൽ ഇനി നാസ് ഡ്രൈവിലുള്ള മുഴുവൻ ഡിസ്‌ക്കുകളെയും ഒരേ സമയം ഏതെങ്കിലും വിൻഡോസ് സിസ്റ്റത്തിൽ കണക്റ്റ് ചെയ്ത് നോക്കിയാലും ഫയൽ സിസ്റ്റം കാണാൻ സാധ്യമല്ല.മാത്രമല്ല ഇനി ഏതെങ്കിലും ലിനക്‌സ് സിസ്റ്റത്തിൽ കണക്റ്റ് ചെയ്ത് നോക്കിയാലും ഫയൽ സിസ്റ്റം കാണാൻ സാധ്യതയില്ല കാരണം നാസ് റൈഡുകൾ ലെ റൈഡ് കൺട്രോളറിൽ ആയിരിക്കും റൈഡ് സംബന്ധിച്ച മുഴുവൻ പരാമീറ്റർ സെറ്റിങ്ങ്സും സേവ് ചെയ്തിരിക്കുന്നത്.റൈഡ് സിസ്റ്റത്തിലെ അവയുടെ (algorithm) അൽഗോരിതം പ്രകാരം ഓരോ ഡിസ്‌ക്കുകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ (parameter) പരാമീറ്ററുകളും (raid controller) റൈഡ് കൺട്രോളറിൽ ആയതിനാൽ അതൊന്നും പരിഗണിക്കാതെ എങ്ങനെയെങ്കിലും ഡിസ്‌ക്കുകളെ പറ്റിച്ച് നമുക്ക് ഫയൽ സിസ്റ്റം ശരിയാക്കി ഡാറ്റാ കോപ്പി ചെയ്യാമെന്ന് ഒന്നും കരുതണ്ട.നടക്കില്ല സുഹൃത്തുക്കളേ, അത് നിങ്ങളുടെ ഡാറ്റാ എന്നെന്നേക്കുമായി നഷ്ടമായേക്കും, ഒരു പക്ഷേ അത് നിങ്ങളുടെ (file system) ഫയൽ സിസ്റ്റം (corrupt) കറപ്റ്റ് ആവുന്നതിന് കാരണമായേക്കും.ഇത് മാത്രമല്ല പാർട്ടീഷൻ ഏതെങ്കിലും നിലക്ക് കാണിക്കാത്ത ഹാർഡ് ഡിസ്‌ക്കുകൾ ഫോർമാറ്റ് ചെയ്ത് പാർട്ടീഷ്യൻ ഉണ്ടാക്കി ഡാറ്റാ റിക്കവറിക്ക് ശ്രമിക്കുന്ന ചില പൊട്ടത്തരങ്ങളും പലരും ചെയ്ത് വരുന്നുണ്ട്.ഇതും വലിയൊരു (Technical) സാങ്കേതികമായ (trap) ചതിക്കുഴിയാണ്.തുടരും....
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable

Return to “ഈ മേഖലയിലെ ചതികെണികൾ”

Who is online

Users browsing this forum: No registered users and 1 guest