ഫോറം അഡ്മിനിസ്ട്രേറ്റർ, സഫുവാൻ കെട്ടുങ്ങൽ
തൃശൂർ ജില്ലയിലെ ഏനാമാക്കൽ കെട്ടുങ്ങൽ സ്വദേശി, 1979 മുതൽ നാട്ടിൽ തന്നെ ഇലക്ട്രോണിക്സ് റിപ്പയറിങ്ങിൽ സ്വയം വൈദഗ്ദ്ധ്യം നേടി പ്രവർത്തിയിലിരിക്കെ 1993 ൽ ഖത്തറിലെത്തി, അറേബിയയിലെ തന്നെ ഏറ്റവും പ്രശസ്ഥനായ (technical genius) സാങ്കേതിക വിദഗ്ദ്ധൻ, എന്ന് പേരുകേട്ട (Jordan) ജോർദാൻ സ്വദേശി (ADNAN DIYAB KHANFER) ശ്രീ.അദ്‌നാൻ ദിയാബ് കാൻഫർ, എന്ന (computer,electronic engineer) കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് എൻജിനീയറോടൊപ്പം ജോലിയിൽ പ്രവേശിച്ചു ഇപ്പോഴും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നു.എനിക്ക് (computer) കമ്പ്യൂട്ടറിനെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ അതെല്ലാം അദ്ദേഹത്തിൽ നിന്നും മനസ്സിലാക്കിയത് മാത്രമാണ് എന്ന് വിനയപൂർവം അറിയിക്കട്ടെ.അദ്ദേഹം ഇത് തിരിച്ചും പറയുന്നുണ്ട് എങ്കിലും ഞാൻ ഖത്തറിൽ വരുന്നത് വരെ എനിക്ക് (computer) കമ്പ്യൂട്ടർ എന്ന് കേട്ട് കേൾവി പോലും ഇല്ല.ഇവിടെ ഈ ഖത്തറിൽ ഇപ്പോഴത്തെ കമ്പ്യൂട്ടർ (users) ഉപയോക്താക്കളെ വെച്ച് നോക്കുമ്പോൾ 5-10% ഉപഭോക്താക്കളേ അന്ന് ഉണ്ടായിരുന്നുളളൂ.ഞങ്ങളടങ്ങിയ (two members team) രണ്ട് അംഗ ടീം ഒട്ടേറെ (industrial automation) ഇൻഡസ്ട്രിയൽ ആട്ടോമേഷൻ, (marine) മറൈൻ, (navigation) നാവിഗേഷൻ, (ship lift) ഷിപ്പ് ലിഫ്റ്റ്,(radio communication)കമ്മ്യൂണിക്കേഷൻ,(medical equipment's) മെഡിക്കൽ, (military weapons equipment's) മിലിട്ടറി ഉപകരണങ്ങൾ, (shooting system range) ഷൂട്ടിങ് റേഞ്ച് ഉപകരണങ്ങൾ, (air force equipment's) എയർ ഫോഴ്‌സ് ഉപകരണങ്ങൾ, (oilfield devices) ഓയിൽ ഫീൽഡ്, (extra) തുടങ്ങിയ എല്ലാ മേഖലകളിലെ ഒട്ടേറെ (electronics device) ഇലക്ട്രോണിക്സ് ഉപകരണങ്ങൾ (manufacture) നിർമ്മാതാക്കൾ പോലും ഒരിക്കലും നന്നാക്കുന്നതിനായി കഴിയില്ലെന്ന് പറഞ്ഞു ഉപേക്ഷിച്ചു പോയ അനവധി (project) പ്രോജെക്റ്റുകളിലെ (hi tech systems) ഹൈടെക്ക് സിസ്റ്റങ്ങൾ, വെല്ലുവിളിയോടെ ഏറ്റെടുത്തു (service) സർവീസ് ചെയ്‌ത് വിജയമാക്കിയ (experience) പ്രവർത്തിപരിചയവും കൈമുതലായിട്ടുണ്ട്.വലിയ രീതിയിൽ ഇല്ലെങ്കിലും ഇപ്പോഴും അത്യാവശ്യം ഇതെല്ലാം തുടർന്നു വരുന്നു.ഇപ്പോൾ ഡാറ്റാ റിക്കവറിയിൽ ആണ് മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇങ്ങിനെ പ്രവർത്തിച്ചു കൊണ്ടിരിക്കവേ 1998 കാലഘട്ടത്തിൽ (Chernobyl) ചെർണോബിൽ, എന്ന (virus) മാരകമായ വൈറസ് ലോകം മുഴുവൻ പടർന്ന് പിടിച്ച കൂട്ടത്തിൽ ഇവിടെ (Qatar) ഖത്തറിൽ ആയിരത്തിലധികം കമ്പ്യൂട്ടറുകൾക്ക് (virus) വൈറസ് ബാധിച്ചതിനെ തുടർന്ന് ആ നശീകരണ വയറസുകളിൽ നിന്ന് അത്രയും സിസ്റ്റങ്ങളെയും അതുമൂലം രാജ്യത്തെയും രക്ഷിക്കുന്നതിനായി ഇവിടെ അന്നും ഇന്നും മറ്റൊരു (technical establishment) സാങ്കേതിക ഏജൻസി ഇല്ലായിരുന്നതിനാൽ സാഹചര്യം ഞങ്ങളിൽ തന്നെ നിർബന്ധിക്കപ്പെടുകയായിരുന്നു.ഈ (virus) വൈറസ്സും അതുണ്ടാക്കിയ ആഘാതവും അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളിൽ വിവരിക്കുന്നതാണ്.ഞങ്ങളുടെ കഴിവിൻറെ പരിമിതികൾ വെച്ച് വളരെ ആത്മാർത്ഥമായി തന്നെ വലിയ രീതിയിലുള്ള പകൽ കൊള്ളയൊന്നും ചെയ്യാതെ ഇതുവരെയൊക്കെ പ്രവർത്തിക്കാൻ കഴിഞ്ഞുവെങ്കിലും, കുറച്ചു നാളുകളായി ആത്മാർത്ഥതക്ക് അൽപ്പം ഭംഗം വരുത്തുന്നതിനായി ഉപയോക്താക്കളും സാഹചര്യവും നിർബന്ധിച്ചു വരുന്ന കാര്യവും ഉണ്ടെന്നത് ആത്മാർത്ഥയോടെ തന്നെ പറയട്ടെ.
ഡാറ്റാ റിക്കവറി മേഖലയിലേക്കു ഞാൻ എങ്ങനെ എത്തിപ്പെട്ടു എന്ന് അറിയുന്നതിനായി മാത്രം ഇത്രയും പറഞ്ഞതാണ്.അനിഷ്ടമായെങ്കിൽ സദയം ക്ഷമിക്കുക.
മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ അമർത്തുക https://www.google.com/intl/ml/inputtools/try/
ഫോറം അഡ്മിനിസ്ട്രേറ്റർ സഫുവാൻ കെട്ടുങ്ങൽ
Who is online
Users browsing this forum: No registered users and 1 guest