ഫെയിൽഡ്‌ നാസ് റിക്കവറി?

കേടായ നാസ് സ്റ്റോറേജ് എന്തു ചെയ്യണം
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
User avatar
SAFWAN
Site Admin
Posts: 22
Joined: Sun Oct 15, 2017 6:54 pm
Contact:

ഫെയിൽഡ്‌ നാസ് റിക്കവറി?

Post by SAFWAN » Fri Oct 20, 2017 7:56 am

സ്റ്റോറേജ്

(any brand) ഏത് ബ്രാൻഡ് നാസ് ഡ്രൈവ് സ്റ്റോറേജ് ആയാലും, ഇതിൻറെ പ്രവർത്തനത്തിനാവശ്യമായ (algorithm) നടപടി ക്രമങ്ങൾ ഏകദേശം ഒന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.എന്നാൽ ഏറ്റവും പുതിയ ചില പ്രോഡക്റ്റുകൾ കുറച്ചു മാറ്റങ്ങളുമായി വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും ഇവയുടെയും (basic) അടിസ്ഥാനപരമായിട്ടുള്ള തത്വം (theory) ഒന്ന് തന്നെയാണ്.നാസ് ഡ്രൈവ് സ്റ്റോറേജിൽ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആർക്കും മനസ്സിലാവുന്ന രീതിയിൽ ചെറുതായി ഒന്നിവിടെ വിവരിക്കട്ടെ.എന്നാൽ വിവരണം(25 years) 25 കൊല്ലത്തെ (experience) പ്രവർത്തി പരിചയം വെച്ച് മാത്രം ഉള്ള അറിവാണ്.ഇതിൽ എൻെറതായ യുക്തിയും രീതികളുമാണ് പ്രതിപാദിക്കുന്നത്.(nas manufacture)നാസ് നിർമ്മാതാക്കൾ ഒരു പക്ഷേ ഈ രീതി എവിടെയും പറയപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല, അതിനാൽ കാര്യങ്ങൾ ശരിയായ രീതിയിൽ പിന്തുടരാതെ എന്തെങ്കിലും നഷ്ടം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ദയവു ചെയ്തു എന്നെ (blame) അധിക്ഷേപിക്കരുത്.നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ തന്നെ പിൻതുടരുക.അതല്ലാ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടാവുന്നതാണ്.ഏറ്റവും ശരിയായ രീതിയിൽ ഉള്ള (solution) പോംവഴികൾ പറഞ്ഞു തരാൻ ഈ ഫോറമോ അഡ്മിനിസ്ട്രേറ്ററോ, സദയം തയ്യാറാണ്.ആവശ്യമെങ്കിൽ ബന്ധപ്പെടാവുന്നതാണ്.

രണ്ടു തരം ബ്രാൻഡുകളാണ് (western digital, sea gate) ഇവിടെ അധികവും ഇപ്പോൾ ലഭ്യമായി കൊണ്ടിരിക്കുന്നത്.
ഏത് (brand) ബ്രാൻഡുകളായാലും(4 disk) 4 ഡിസ്‌ക്കുകളുള്ള (raid 5) റൈഡ് 5 സംവിധാനത്തിൽ രൂപപെടുത്തിയിട്ടുള്ള നാസ് സ്റ്റോറേജുകളാണ് ഇപ്പോൾ അധികവും ഉപയോഗത്തിലുള്ളത്.അതിൽ എൻറെ നിഗമനത്തിൽ (western digital) വെസ്റ്റേൺ ഡിജിറ്റൽ കമ്പനിയുടെ (nas drive) നാസ് ഡ്രൈവ് സ്റ്റോറേജ്, ആണ് ഏറ്റവും വിശ്വാസ്യയോഗ്യമായതും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും എന്നാണ് അനുഭവങ്ങളിലൂടെ മനസ്സിലായിട്ടുള്ളത്.ഓരോ ഡിസ്‌ക്കും (500GB) 500 ജീബി മുതൽ (8TB) 8 ടീബി വരെയുള്ള കപ്പാസിറ്റിയിൽ വരെ ഇതിനകം നാസ് സ്റ്റോറേജുകൾ വന്നു കഴിഞ്ഞു.ഉപയോക്താവിൻറെ ആവശ്യത്തിനനുസരിച് തന്നെയാണ് ഏത് കമ്പനിയുടെത്, വാങ്ങണമെന്നും എത്ര (capacity)കപ്പാസിറ്റിയിൽ, വാങ്ങണമെന്നും തീരുമാനിക്കേണ്ടത്, എങ്കിലും എന്നോട് ഒരാൾ അഭിപ്രായം ചോദിച്ചാൽ ഞാൻ (western digital) വെസ്റ്റേൺ ഡിജിറ്റൽ തന്നെയാണ് (suggest) സജസ്റ്റ് ചെയ്യുക.അത് (experience) പ്രവർത്തിപരിചയത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയ സത്യമാണ്.

സാധാരണയായി 90% വും (raid 5) റൈഡ് 5 ആണ് ഉപയോഗത്തിലുള്ളത് അത് കൊണ്ട് തന്നെ നമുക്കിവിടെ അതിനെ കുറിച്ച് പറയാം.ഉദാഹരണത്തിന് (2TB) 2 ടീബിയുടെ(4 disk) 4 ഡിസ്‌ക്കുകളുള്ള ഒരു നാസ് സ്റ്റോറേജ് (raid 5)റൈഡ് 5 ആയി തയ്യാർ ചെയ്ത് നമ്മൾ ഉപയോഗിക്കുകയാണ്.ഈ പറഞ്ഞ സൈസിലുള്ള ഹാർഡ് ഡിസ്‌കിൽ നിർമ്മിച്ചാൽ ഫോർമാറ്റ് ഒക്കെ ചെയ്ത് വരുമ്പോൾ 6 ടീബിക്ക് താഴെ 5.9 ടീബിയാണ് ഉപയോഗിക്കാനായി ലഭിക്കുന്നത്.(raid) പ്രധാനമായും റൈഡ് 5 ആവശ്യകത എന്താണെന്ന് വെച്ചാൽ, ഇവിടെ ഉപയോഗിച്ചിട്ടുള്ള 4 ഡിസ്‌ക്കുകളിൽ ഏതെങ്കിലും ഒരു ഡിസ്‌ക് കേടായെന്ന് വരികിലും നിങ്ങൾ സേവ് ചെയ്തിരിക്കുന്ന ഡാറ്റക്ക് ഒരു നഷ്ടവും സംഭവിക്കുന്നില്ല എന്നുള്ള കാര്യം അത്ര ചെറിയതല്ല.മറ്റൊരു ഗുണം വലിയ കപ്പാസിറ്റിയിൽ ഒരൊറ്റ ഡ്രൈവ് ആയി ഉപയോഗിക്കാൻ കഴിയുന്നുവെന്നുള്ളതും തീരെ ചെറിയ കാര്യമല്ല.മനസ്സിലായില്ലെങ്കിൽ വ്യക്തമാക്കാം.നമ്മൾ ഉപയോഗിച്ചിരിക്കുന്ന ഓരോ ഡിസ്‌ക്കും 2 ടീബി വീതമാണ് അങ്ങനെ 4 ഡിസ്‌ക്കുകൾ റൈഡ് കൺട്രോളർ സഹായത്തോടെ ഒരൊറ്റ വലിയ ഡ്രൈവ് ആയി ലഭിക്കുന്നു.കൂടാതെ സമാനത, എന്ന നയതന്ത്രപ്രകാരം (parity protocol), റൈഡ് 5ൽ ഏതെങ്കിലും ഒരു ഡിസ്ക്ക് കേടായാലും ഡാറ്റാ നഷ്ടപ്പെടുന്നില്ല, എന്നുള്ള ഏറ്റവും പ്രധാനപെട്ട സംവിധാനവും, വലിയ (economy) ചിലവുകളും ഇല്ലാതുള്ള ഈ സ്റ്റോറേജ് സിസ്റ്റം ചെറുതും വലുതുമായ കമ്പനികൾക്ക് ഏറ്റവും ഉപകാരപ്രദമാണ്.ഇക്കാലത്ത് ഈ സംവിധാനം എല്ലാവരും ഉപയോഗിക്കുന്നുണ്ടെങ്കിലും (non usual)സാധാരണമല്ലാത്ത എന്തെങ്കിലും കേടുപാട് സംഭവിച്ച്‌ ഡാറ്റാ നഷ്ട്ടപ്പെടുന്ന സന്ദർഭത്തിലാണ് ഇതിൻെറ (value) വില എല്ലാവരും മനസ്സിലാക്കുന്നത്.(raid 5 )റൈഡ് 5 ൽ എത്ര ഡിസ്‌ക് ഉപയോഗിച്ചാലും ഒരു ഡിസ്കിൻെറ (space) സ്പേസ് കുറഞ്ഞാണ് നമുക്ക്‌ ഉപയോഗിക്കുന്നതിനായി ലഭിക്കുന്നത്.കാരണം ആ (space)സ്പേസിലാണ് (technology trick)സാങ്കേതിക സൂത്രം ഇരിക്കുന്നത്.അത് കൊണ്ടാണ് ഏതെങ്കിലും ഒരു ഡിസ്ക്ക് കേടായാലും ഡാറ്റാ നഷ്ടപ്പെടാതെ നമുക്ക് ഉപകരിക്കാൻ കഴിയുന്നത്.ഇവിടെ റൈഡ് കണക്ക് (calculator) കൂട്ടുന്നതിനായിട്ടുള്ള ലിങ്കിൽ പോയി 2 ടീബി കപ്പാസിറ്റിയിലുള്ള 4 ഡിസ്‌ക്കുകൾ റൈഡ് 5 തെരഞ്ഞെടുത്ത് നോക്കുക.എത്ര കപ്പാസിറ്റിയാണ് ലഭിക്കുന്നതെന്ന്‌ കൃത്യമായും അറിയാവുന്നതാണ് http://www.raid-calculator.com/

നമുക്ക് കുറവ് കാണിക്കുന്ന സ്‌പേസ് ഏകദേശം ഒരു ഡിസ്ക്കിന്റെ കപ്പാസിറ്റിയാണെങ്കിലും, അത് ഏതെങ്കിലും ഒരു പ്രത്യേക ഡിസ്ക്കിന്റെ മുഴുവൻ സ്പേസ് ആയിട്ടല്ല കുറയുന്നത്.മൊത്തം ഡിസ്‌കിൽ നിന്നാണ് ഈ കുറവ് വരുന്നത്.ഏതെങ്കിലും ഒരു ഡിസ്ക്ക് കേടായാലും ഡാറ്റ നഷ്ടപെടാതിരിക്കുന്നതും ഈ ഒരു പ്രോട്ടോകോൾ പ്രകാരം തയ്യാർ ചെയ്തത് കൊണ്ടാണ്.അത് കൊണ്ട് തന്നെ എല്ലാ ഡിസ്‌ക്കുകൾക്കും ഒരേ പ്രാധാന്യം ആണുള്ളത്.ഏതെങ്കിലും ഒന്ന് (master or slave)മാസ്റ്ററോ സ്‌ളേവോ, എന്നൊരു വേർതിരിവില്ല.ഞാൻ ഇത് പ്രത്യേകം പറയാൻ കാരണം പലരും ചോദിക്കാറുണ്ട് ഇതിലേതാ (master) മാസ്റ്റർ ഏതാ (main)മെയിൻ ഡിസ്ക് എന്നെല്ലാം, റൈഡിന് മാസ്റ്റരും മെയിനും ഒന്നുമില്ല, എല്ലാം ഒന്ന് തന്നെ.എന്നാൽ (disk order) ഡിസ്‌ക് ഓർഡർ 1,2,3,4, എന്നുള്ളത് ഒരു കാരണവശാലും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിടാൻ പാടുള്ളതല്ല.ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable

Return to “ഫെയിൽഡ്‌ നാസ് സ്റ്റോറേജ്”

Who is online

Users browsing this forum: No registered users and 2 guests