യൂ എസ് ബി ഫ്ലാഷ് ഡ്രൈവ് ഡാറ്റാ റിക്കവറി

വിശ്വസിക്കാൻ കഴിയാത്ത പെൻ ഡ്രൈവുകൾ ആണ്
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
User avatar
SAFWAN
Site Admin
Posts: 22
Joined: Sun Oct 15, 2017 6:54 pm
Contact:

യൂ എസ് ബി ഫ്ലാഷ് ഡ്രൈവ് ഡാറ്റാ റിക്കവറി

Post by SAFWAN » Sat Dec 02, 2017 11:15 am

(flash drive, pen drive) ഫ്‌ളാഷ് ഡ്രൈവ് അല്ലെങ്കിൽ പെൻ ഡ്രൈവ്, എസ് എസ് ഡി യുടെ ഒരു താഴ്ന്ന രീതിയിലുള്ള (storage) സ്റ്റോറേജ് സിസ്റ്റമാണ്‌.വലിയൊരു വിശ്വാസ്യത ഈ ഡിവൈസിന് ഇല്ല.അതിനാൽ പ്രധാനപ്പെട്ട വിവരങ്ങൾ ഒന്നും ഫ്‌ളാഷ് ഡ്രൈവിൽ സൂക്ഷിക്കാതിരിക്കുക.വലിയ പ്രാധാന്യം ഒന്നുമില്ലാത്ത (non important files) ഫയലുകൾ സന്ദർഭവശാൽ ഒരു സിസ്റ്റത്തിൽ നിന്നും താൽക്കാലികമായി എവിടേക്കെങ്കിലും (transfer) ട്രാൻസ്‌ഫർ ചെയ്യുന്നതിനോ, അത് പോലുള്ള മറ്റെന്തെങ്കിലും സാഹചര്യങ്ങളിൽ ഉപയോഗിക്കാമെന്നല്ലാതെ ഒരു വിശ്വാസ്യതയും ഇത്തരം ഉല്പന്നങ്ങൾക്ക് ഇല്ലെന്ന് വിഷമത്തോടെ തന്നെ പറയട്ടെ.മറിച്ചുള്ള ഒരനുഭവം നിങ്ങൾക്കാർക്കെങ്കിലും ഇല്ലാത്തിടത്തോളം കാലം നിങ്ങൾക്കിത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും.എൻ്റെ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയ സത്യങ്ങൾ ആണ്.ഒന്നും രണ്ടും മൂന്നും വർഷങ്ങളും അതിൽ കൂടുതൽ വർഷങ്ങളും ഒരു കുഴപ്പവും കൂടാതെ ഫ്‌ളാഷ് ഡ്രൈവ് പ്രവർത്തിച്ച അനുഭവം പലർക്കും ഉണ്ടാകും.എന്നാൽ എപ്പോഴും അതങ്ങിനെ തന്നെ ആവണമെന്നില്ല ഡാറ്റാ കോപ്പി ചെയ്തതിനു ശേഷം ഒരു ദിവസം പോലും പ്രവർത്തിക്കാത്ത (USB flash drive) പെൻഡ്രൈവുകളും ഉണ്ടായിട്ടുണ്ട്.ഇതൊന്നും (professional) പ്രൊഫഷണലായി (long time) ദീർഘ കാലം ഡാറ്റാ സൂക്ഷിച്ചു വെക്കാനുള്ള (Quality) ക്വാളിറ്റിയൊന്നും ഉള്ള (device) ഡിവൈസ് അല്ല.ഫയൽ സിസ്‌റ്റം സംബന്ധിച്ച ഏതെങ്കിലും കുഴപ്പങ്ങളോ, വൈറസ് മൂലമുള്ള, ഡീലീറ്റ് , ഫോർമാറ്റ്‌, പോലുള്ള ലോജിക്കൽ പ്രശ്നങ്ങളാണെങ്കിൽ സാധാരണ മറ്റേത് മീഡിയകൾ പോലെ തന്നെ ഡാറ്റാ റിക്കവറി ചെയ്യുന്നതിനായി ഫ്‌ളാഷ് ഡ്രൈവുകൾക്കും ചില സാധ്യതകൾ ഉണ്ട്.

ആദ്യമൊക്കെ ലഭിച്ചിരുന്ന ഫ്‌ളാഷ് ഡ്രൈവുകളിൽ ഒരു (USB controller) യൂ എസ് ബി കോൺട്രോളർ ചിപ്പും, കപ്പാസിറ്റിക്കനുസരിച്ച്‌ ഒന്നോ രണ്ടോ (memory chip) മെമ്മോറി ചിപ്പുകളും രണ്ടോ മൂന്നോ (semi conductors, resistance, capacitor, crystal) സെമികണ്ടക്റ്ററുകളും അടങ്ങിയവയായിരുന്നു.ഏറ്റവും ഗുണമേന്മ കുറഞ്ഞ കോൺട്രോളറുകളും മറ്റു (chip) ചിപ്പുകളും ഏത് സമയത്തും എന്തും സംഭവിക്കാം എന്ന് കരുതി വേണം ഇരിക്കാൻ.ഫ്ലാഷ് ഡ്രൈവിലെ ഡാറ്റാ റിക്കവറി സാധ്യതകൾ മറ്റു മീഡിയ പോലെ തന്നെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കനുസരിച്ച്‌ തന്നെയാണ്.എന്ത് കാരണവശാൽ ഡാറ്റാ നഷ്ടപ്പെട്ടാലും റിക്കവറി ചെയ്യാനൊന്നും കഴിഞ്ഞെന്ന് വരില്ല.ഉദാഹരണത്തിന് (USB flash drive) ഫ്ളാഷ് ഡ്രൈവിൽ ഡാറ്റാ ശേഖരിച്ചു വെക്കുന്നത് (memory) മെമ്മോറി ചിപ്പിലാണല്ലോ?, അതേ (memory) മെമ്മോറി ചിപ്പ് (burned) ഫിസിക്കൽ ഡാമേജ് ഉണ്ടായാൽ ( നാടൻ ഭാഷയിൽ പറയാറുള്ളത് പോലെ, IC, ഐസി അടിച്ചു പോയാൽ) ഒരു കാരണവശാലും ലോകത്തെ ഒരു സാങ്കേതികതക്കും അതിൽ നിന്നും ഡാറ്റാ തിരിച്ചെടുക്കാൻ കഴിയുന്നതല്ല.ഈയൊരു ഘട്ടത്തിൽ ഒന്ന് (attempt) ശ്രമിക്കാൻ പോലും ഒരു ചാൻസ് ഇല്ല എന്നതാണ് സത്യം.

യൂ എസ് ബി കോൺട്രോളർ ചിപ്പും, കപ്പാസിറ്റിക്കനുസരിച്ച (memory chip) മെമ്മോറി ചിപ്പുകളും ആണ് ഫ്‌ളാഷ് ഡ്രൈവിലെ മുഖ്യഘടകം എന്ന് നേരത്തെ പറഞ്ഞല്ലോ.ഇതിൽ മെമ്മോറി ചിപ്പിലാണ് ഡാറ്റാ സേവ് ചെയ്യുന്നത് എന്നും ഇതിനകം മനസ്സിലാക്കിയെന്ന് കരുതട്ടെ.ഡാറ്റാ സേവ് ചെയ്തിരിക്കുന്ന ഈ ചിപ്പിനൊഴികെ ഒഴികെ മറ്റെന്തു കുഴപ്പങ്ങൾ സംഭവിച്ചാലും വളരെ സൂക്ഷ്മതയോടും ബുദ്ധിമുട്ടിയും ഡാറ്റാ തിരിച്ചെത്തിക്കുന്നതിന്‌ കഴിയും.എന്നാൽ അത് വളരെയധികം അനുഭവസമ്പത്തുള്ളവർക്കേ സാധിക്കുകയുള്ളു.കാരണം ഇതിലെ മൈക്രോ കോൺട്രോളറോ, അതുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങളോ, ഏറ്റവും ചെറിയ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.ഏതെങ്കിലും(semi conductor) കംപോണെണ്ട് മാറ്റിയിടുന്നതിനും, ഏതു കംപോണെണ്ട് ആണ് കേടായതെന്ന് കണ്ടെത്തുത്തുന്നതിനും, ഏറ്റവും ആധുനിക രീതിയിലുള്ള (electronic equipment's) ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ തന്നെ നിർബന്ധമായും ഉണ്ടായിരിക്കണം.പണ്ടത്തെ (radio repair) റേഡിയോ റിപ്പയർ ചെയ്യുന്ന രീതിയിലുള്ള പത്ത് രൂപയുടെ (analog multi meter) മൾട്ടിമീറ്ററും, (soldering iron) സോൾഡറിങ് അയേണും കൊണ്ട് ഇത്തരം (high teck task) ഹൈടെക് ദൗത്യങ്ങൾ ചെയ്യാൻ സാധ്യമല്ല.അങ്ങിനെയുള്ള (instruments) ഉപകരണങ്ങൾ ഇല്ലാതെ ഇത്തരം (mission) ദൗത്യങ്ങൾക്ക് ശ്രമിക്കുന്നവർ അതിനെ മുഴുവൻ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഓർമ്മപെടുത്തുകയാണ്.നിസ്സാരമെന്ന്‌ തോന്നുന്ന ഒരു സോൾഡറിങ് പോലും ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ കുഴപ്പങ്ങളിലേക്ക് എത്തിപ്പെടുന്നുവെന്ന് ഒട്ടേറെ ഉദാഹരണങ്ങൾ സഹിതം എനിക്ക് അനുഭവങ്ങളുണ്ട്.ഇത്തരം (urgent matter) എമർജൻസി സന്ദർഭങ്ങളിൽ വഴിയിൽ കാണുന്ന (audio , video) ടീവി, ഓഡിയോ, വീഡിയോ, മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നന്നാക്കുന്ന സാധാരണ കടകളിൽ കൊടുത്ത് കൂടുതൽ കുഴപ്പങ്ങളെ അഭിമുഖീകരിക്കുന്ന അവസ്ഥ ഒഴിവാക്കുക.ഇതിനേക്കാൾ ദയനീയമാണ് (sd,micro sd card) എസ് ഡി, മൈക്രോ എസ് ഡി കാർഡുകളിലെ കുഴപ്പങ്ങൾ എന്നും ഇത് നിങ്ങളുടെ ഡാറ്റയാണ് അത് കൂടുതൽ സൂക്ഷിക്കുക എന്നും പറഞ്ഞു കൊണ്ട് നിറുത്തട്ടെ.

അനുഭവങ്ങളുടെ ഓർമ്മകളിൽ നിന്നും ഓർത്തെടുത്ത് എഴുതുന്നതാണ്.എതെങ്കിലും വിവരങ്ങൾ തെറ്റാണെന്നോ, ശരിയല്ലെന്നോ തിരിച്ചറിയുന്ന എൻ്റെ സമകാലികർക്കോ, (parallel) സമാന്തരമായി എനിക്കൊപ്പം സഹകരിച്ചിരുന്ന സുഹൃത്തുക്കൾക്കോ, മറ്റു പുതിയ ഐ ടി വിദഗ്ദ്ധർക്കോ, ഇക്കാര്യത്തിൽ എന്തെങ്കിലും പുതിയ കണ്ടെത്തെലുകളോ, അഭിപ്രായങ്ങളോ, ഉണ്ടെങ്കിൽ അത് കാര്യകാരണ സഹിതം എന്നെ മനസ്സിലാക്കി തരികയാണെങ്കിൽ സദയം തിരുത്താൻ ഞാൻ എപ്പോഴും സന്നദ്ധനാണെന്ന് അറിയിക്കട്ടെ.നന്ദി
SD Card.jpg
SD Card.jpg (116.94 KiB) Viewed 11909 times
51-zFL8QnxL.jpg
51-zFL8QnxL.jpg (172.4 KiB) Viewed 11881 times
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable

Return to “ഫ്ലാഷ് ഡ്രൈവ്, പെൻഡ്രൈവ്, ഡാറ്റാ റിക്കവറി”

Who is online

Users browsing this forum: No registered users and 1 guest