എസ് എസ് ഡി (SSD), എന്ന ചുരുക്കനാമത്തിൽ അറിയപ്പെടുന്ന (solid state drive) സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ഇപ്പോഴത്തെ (trend media) ട്രെൻഡ് മീഡിയ ആണെങ്കിലും, ഇത് ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ ഉടലെടുത്തതൊന്നും അല്ല.ലളിതമായി പറഞ്ഞാൽ(USB,pen drive) യൂ എസ് ബി ഫ്ലാഷ് ഡ്രൈവിനെ (pen drive) ഒന്ന് വിപുലീകരിച്ചു എടുത്തതാണ്.കപ്പാസിറ്റിയും ഡാറ്റാ ട്രാൻസ്‌ഫർ വേഗതയും പരമാവധി കൂട്ടി നിർമ്മിച്ചിരിക്കുന്ന എസ് എസ് ഡിക്ക് വിലയും വളരെ കൂടുതൽ ആണ്.എന്നാൽ നിർഭാഗ്യവശാൽ ഏതെങ്കിലും രീതിയിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഫിസിക്കലായി സംഭവിച്ചാൽ 95% വും ഡാറ്റാ റിക്കവറി ഇതുവരെയുള്ള (technology)സാങ്കേതികവിദ്യ പ്രകാരം അസാദ്ധ്യം ആണ്. കാരണം ഇത് മുഴുവൻ ഇലക്രോണിക് ചിപ്പുകളിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്.ഒരു രീതിയിലും ചിപ്പുകൾ നന്നാക്കിയെടുക്കാൻ സാദ്ധ്യമല്ല.ഡാറ്റ മുഴുവൻ സ്റ്റോർ ചെയ്യുന്നത് മെമ്മോറി ചിപ്പുകളിൽ ആയതിനാൽ ഏത് സാങ്കേതികത നിലവിൽ വന്നാലും അസാദ്ധ്യം എന്ന് തന്നെയാണ് പറയേണ്ടത്.
- (ssd)എസ് എസ് ഡി,(physical problem) ഫിസിക്കൽ പ്രോബ്ലം, എന്ന് പറഞ്ഞാൽ സാധാരണ ഹാർഡ് ഡിസ്‌കിലെ പോലെ ഹെഡ്ഡും, മോട്ടോറും,പ്ലാറ്ററുകളും ഒന്നും ഇല്ലെങ്കിലും ഇതിലെ മെമ്മോറി ചിപ്പുകൾ, സാറ്റ കൺട്രോളർ ചിപ്പുകൾ,കണക്റ്റിവിറ്റി ടെർമിനലുകൾ,തുടങ്ങിയ പ്രശ്നങ്ങൾ ബാധിച്ച(ssd)എസ് എസ് ഡികളിൽ ഡാറ്റാ റിക്കവറി അസാധ്യമാണ്.ലോജിക്കൽ പ്രശ്‌നങ്ങൾ ആണെങ്കിൽ കുറെ സാധ്യതകൾ ഉണ്ട്.ഫയൽ സിസ്റ്റം,ബാഡ് സെക്റ്റർ, തുടങ്ങിയ കുഴപ്പങ്ങളിൽ നിന്ന് (ssd)എസ് എസ് ഡി,ഡാറ്റ റിക്കവറിക്ക് ആധുനിക സംവിധാനങ്ങൾ പ്രയോഗിച്ചു കുറെ സാധ്യതകളുണ്ടെങ്കിലും വളരെയധികം (limitation}പരിമിതികളുണ്ട്.
എന്നാൽ ചില പ്രത്യേക ഉപകരണങ്ങൾ വഴി ചിപ്പുകൾ അഴിച്ചെടുത്തു ഓരോ ചിപ്പുകളും വേറെ വേറെ റീഡ് ചെയ്തു ചെയ്‌ത് ഫയൽ സിസ്റ്റം നിർമ്മിക്കുന്നതിനായി കഴിയുമെന്ന് ചില ഉപകരണ നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും അതും സൂചികുഴലിലൂടെ ഒട്ടകത്തെ കയറ്റി വിടുന്നത് പോലുള്ള വളരെയധികം കഠിനമായ ഒരു സംവിധാനം ആണെന്നും അതിനും അതിലേറെ പരിമിതികളുണ്ടെന്നും ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും(ssd)എസ് എസ് ഡി, ഉപയോഗിച്ച ലാപ് ടോപ്പുകൾ തേടി ആളുകൾ പരക്കം പാച്ചിൽ നടത്തുകയാണ്.ആപ്പിൾ കമ്പ്യൂട്ടർ നിർമാതാക്കൾ പൂർണമായും(ssd)എസ് എസ് ഡിയിലേക്ക് മാറി കഴിഞ്ഞു.മറ്റുപല (brand)ബ്രാൻഡ് (laptop)ലാപ് ടോപ് (manufacture)നിർമ്മാതാക്കൾ (ssd)എസ് എസ് ഡിയുടെ വിശ്വാസ്യത ഇല്ലായ്‌മ മനസ്സിലാക്കി കൊണ്ട് തന്നെ രണ്ട് ഡിസ്‌ക്കുകൾ ലാപ്ടോപ്പുകളിൽ (ssd) എസ് എസ് ഡി,ഓപ്പറേറ്റിങ് സിസ്റ്റത്തിനായും, മറ്റൊന്ന് സാധാരണ മെക്കാനിക്കൽ ഡിസ്‌ക്ക് ഡാറ്റാ സേവ് ചെയ്യുന്നതിനായും ഒരുക്കിയിട്ടുണ്ട്.ഉപയോഗിക്കുന്നവരുടെ സൗകര്യാർത്ഥം പ്രധാനപ്പെട്ട ഡാറ്റാ, മെക്കാനിക്കൽ ഡിസ്ക്കിലേക്കു സേവ് ചെയ്യുന്നതിനാണ് ഇങ്ങനെ ഒരുക്കിയിരിക്കുന്നത്.(ssd)എസ് എസ് ഡി ക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്നെ,അതിൽ ഓപ്പറേറ്റിങ് സിസ്റ്റവും ആപ്ലിക്കേഷനും മാത്രമായി ഇൻസ്റ്റാൾ ചെയ്യുന്ന രീതിയായതിനാൽ മെക്കാനിക്കൽ ഡിസ്‌ക്കിലെ ഡാറ്റ സുരക്ഷിതമായിരിക്കും.
(apple,macpro)ആപ്പിൾ ലാപ്ടോപ്പുകളിൽ ഉപയോഗിക്കുന്ന (ssd)എസ് എസ് ഡിയുടെ കഥ കേട്ടതിലേറെ വിചിത്രമാണ്.മേൽപ്പറഞ്ഞ ചിപ്പ് അഴിച്ചെടുത്ത് റീഡ് ചെയ്യാമെന്ന് പറഞ്ഞ ആ കാര്യം പോലും ഇത്തരം എസ് എസ് എസ് ഡി കൾക്ക് ചെയ്യാൻ കഴിയില്ല.കാരണം എല്ലാ ചിപ്പുകളും ഒരു പ്രത്യേക (ceramic cement) സെറാമിക് പേസ്റ്റ് കൊണ്ട് സീല് ചെയ്‌തിരിക്കുന്നതിനാൽ ഒരു സാധ്യതയും ഞാൻ ഇതിൽ കാണുന്നില്ല.
ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക,എസ് എസ് ഡി, ഉപയോഗിച്ച ലാപ് ടോപ്പുകൾ ഉപയോഗിക്കരുത് എന്ന് പറയാനുള്ള അവകാശമൊന്നും എനിക്കില്ല.ഡാറ്റാ നഷ്ടപെടുവാതിരിക്കുന്നതിനായി തയ്യാറെടുപ്പുകൾ തയ്യാറാക്കുക എന്നേ ഞാൻ പറയുന്നുള്ളൂ..നന്ദി