ഫിസിക്കൽ ഡാറ്റാ റിക്കവറി

സൂക്ഷിക്കുക-വളരെ അപകടം നിറഞ്ഞ പ്രശ്‌നം ആണിത്
Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
User avatar
SAFWAN
Site Admin
Posts: 22
Joined: Sun Oct 15, 2017 6:54 pm
Contact:

ഫിസിക്കൽ ഡാറ്റാ റിക്കവറി

Post by SAFWAN » Thu Dec 21, 2017 9:22 pm

ഫിസിക്കൽ ഡാറ്റാ റിക്കവറി,

ഹാർഡ് ഡിസ്‌കിൽ നിന്നും ഡാറ്റാ റിക്കവറി ചെയ്യുന്നതിനായി ഏറ്റവും ചുരുങ്ങിയ പക്ഷം ഹാർഡ് ഡ്രൈവ് കമ്പ്യൂട്ടർ (BIOS) ബയോസിൽ ഡിറ്റക്ട് (DETECT) ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.ഹാർഡ് ഡിസ്ക്ക് ഡിറ്റെക്റ്റ് ചെയ്യാതെ തന്നെ ഡാറ്റ കാണുന്നതിനോ റിക്കവറി ചെയ്യുന്നതിനോ കഴിവുള്ള ഒരു സോഫ്റ്റ്‌വെയറും,മറ്റു സംവിധാനവും ലോകത്തിൽ ഇല്ലാ എന്ന് മാത്രമല്ല അത് സാദ്ധ്യവുമല്ല എന്നുള്ള യാഥാർഥ്യം ആദ്യം തന്നെ വിശ്വസിക്കണം.ഇങ്ങനെ ഡിറ്റക്ട് ചെയ്യാതെയുള്ള അവസ്ഥയാണ് ഫിസിക്കൽ ഡാമേജ് എന്ന് പറയുന്നത്.ഈ അവസ്ഥയിലുള്ള ഡിസ്‌കിൽ നിന്നും ഡാറ്റാ റിക്കവറി ചെയ്യുന്നതിനായി കുറെ സാധ്യതകൾ ഉണ്ട്.ഇതിനെയാണ് ഫിസിക്കൽ ഡാറ്റാ റിക്കവറി, എന്ന് പറയപ്പെടുന്നത്.എന്നാൽ വളരെ ബുദ്ധിമുട്ടുകൾ ഉള്ള ഒരു പ്രക്രിയയാണ്.ആർക്കും എപ്പോഴും എവിടെയും ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല.സാധാരണ കമ്പ്യൂട്ടർ ഹാർഡ് വെയർ, സോഫ്റ്റ് വെയർ സ്ഥാപനങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല എന്നാണ് ഇവിടെ ഉദ്ദേശിച്ചത്.ഇതിനായി പ്രത്യേകം തയ്യാറാക്കിയ (high tech) ഹൈടെക്ക് (clean room) ക്‌ളീൻ റൂം സംവിധാനങ്ങളുള്ള വർക്ക്‌ ഷോപ്പുകളിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളു.{sofitel complex)സോഫിറ്റൽ പോലുള്ള ഷോപ്പിംഗ് കോമ്പ്ലെക്സുകളിൽ നിറയെ ഹാർഡ്‌വെയർ ഷോപ്പുകൾ ഉണ്ടെങ്കിലും അവിടെയൊന്നും ഡാറ്റാ റിക്കവറി ലോജിക്കൽ ആയോ, ഫിസിക്കൽ ആയോ, നിർവഹിക്കുന്ന ഒരു സ്ഥാപനവും ഇരുപത്തഞ്ച് വർഷമായി ഇല്ലായെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.മറ്റു നിവൃത്തിയില്ലാത്തതിനാൽ അങ്ങിനെയുള്ള സ്ഥാപനങ്ങളിൽ ഹാർഡ് ഡിസ്‌ക് കൊണ്ട് പോയി എന്നെന്നേക്കുമായി ഡാറ്റാ നഷ്ടപെട്ടവരുടെ വിഷമങ്ങങ്ങൾ കുറെ കണ്ടും കേട്ടുമുള്ള അനുഭവത്തിൽ നിന്നും കൂടിയാണ് ഇത്തരം ലേഖനത്തിനും വഴിയൊരുക്കിയത്.
  • മറ്റു പലരും ശ്രമിച്ചു പരാജയപ്പെട്ട കേസ്സുകൾ ഒരു പക്ഷേ നല്ല രീതിയിൽ നിർവഹിക്കുന്നവർക്കും പിന്നീട് വിജയകരമായി നിർവഹിക്കാൻ കഴിഞ്ഞെന്നും, കഴിയില്ലെന്നും, പ്രവചിക്കാൻ നിർവാഹമില്ല.അത് ആദ്യം ശ്രമിച്ചു നോക്കിയ വ്യക്തിയുടെ ഈ മേഖലയിൽ ഉള്ള പ്രവർത്തിപരിചയം അനുസരിച്ചായിരിക്കും.കാരണം തെറ്റായ രീതിയിൽ ട്രീറ്റ്‌മെന്റ് നടന്നിട്ടുണ്ടെങ്കിൽ ഒരു നിലക്കും ആർക്കും തിരിച്ചെടുക്കാനാവാത്ത വിധം ഡിസ്ക്ക് നാശമായിട്ടുണ്ടാകും എന്നും അനുഭവങ്ങളുള്ള കുറെ ഐ ടി പ്രൊഫഷണലുകളും, മറ്റു മേഖലകളിൽ ഉള്ളവരും, ഇത് വായിക്കാൻ ഇടവരികയാണെങ്കിൽ ബാക്കി ഒരു പക്ഷേ അവർ പറയും.

    അതേ സമയം മറ്റാരും ശ്രമിക്കാതെ തന്നെ, നല്ല രീതിയിൽ നിർവ്വഹിക്കുന്നവരുടെ കയ്യിൽ ആദ്യം കൊടുത്താലും എല്ലാ കുഴപ്പങ്ങളും വിജയകരമായി ചെയ്യാൻ കഴിയുമെന്നോ,കഴിയില്ലെന്നോ പറയാനും സാധ്യമല്ല.ഫിസിക്കൽ പ്രശ്നങ്ങളുള്ള ഡിസ്‌ക്കുകളിൽ ഡാറ്റ തിരിച്ചെടുക്കുന്നതിനുള്ള സാധ്യതകളേ പ്രൊഫഷണൽ ഡാറ്റ റിക്കവറി സെൻഡറുകളിൽ പോലും 60-75% ഉണ്ടാവുകയുള്ളു.അപ്പോൾ പിന്നെ പ്രൊഫഷണൽ അല്ലാത്ത സ്ഥാപനങ്ങളിലെ കാര്യങ്ങൾ വായനക്കാർക്ക് ഊഹിക്കാവുന്നതേ ഉളളൂ.ഹാർഡ് ഡിസ്‌കിൽ ഫിസിക്കൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും, ഉണ്ടായി കഴിഞ്ഞാൽ അവ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും അൽപം ഇവിടെ വിവരിക്കാം.വളരെ ചെറിയ ഉയരത്തിൽ നിന്ന് പോലും ഡിസ്ക്ക് താഴെ വീണാൽ ഡിസ്ക്കിനുള്ളിലെ (magnetic coating) മാഗ്നെറ്റിക് പൂശിയിട്ടുള്ള ഡിസ്‌ക്കുകളോ (platter) ഡിസ്ക്കിനെ റീഡ് ചെയ്യുന്നതിനുള്ള (Heads) ഹെഡ്ഡുകളോ 90%വും പൊട്ടാനോ (break) പോറൽ (scratch) വരുന്നതിനോ സാധ്യതുണ്ട്.താഴെ വീണുവെന്ന് മനസ്സിലായാൽ ഏതൊരാളും ഉടനെ ഡിസ്‌ക് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായി കമ്പ്യൂട്ടറിൽ കേബിൾ കണക്റ്റ് ചെയ്തു നോക്കുന്നതോടെ ബാക്കി 10%വും പൂർത്തിയാകുന്നു.ഇങ്ങനെ ചെക്ക് ചെയ്ത് ഡിസ്ക്ക് പഴയ പോലെ പ്രവർത്തിക്കുന്നില്ല എന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെയും അധികനേരം അത് കണക്റ്റ് ചെയ്ത് പരീക്ഷിക്കുന്നത് ഗുണകരമാവില്ല.ചെറിയ പ്രശ്നങ്ങൾ ഒരു പക്ഷേ ഏറ്റവും വലിയ കുഴപ്പങ്ങളായി മാറുന്നതിന്‌ സാധ്യത വളരെ കൂടുതലാണ്.(platter) പ്ലാറ്ററുകളിൽ (scratch) ഉരച്ചിൽ സൃഷ്ട്ടിക്കാൻ മാത്രമാണ് ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ നമ്മെ കൊണ്ടെത്തിക്കുന്നതെന്നും ഇത്രയും കാലത്തെ എൻ്റെ പ്രവർത്തി പരിചയം കൊണ്ട് മനസ്സിലാക്കിയിട്ടുള്ള താണ്.ഏതു തരം ഡിസ്‌ക്കുകളായാലും താഴെ വീഴാതെ സൂക്ഷിക്കുകയെന്നത് ഉപയോഗിക്കുന്നവരുടെ ചുമതലയാണ്.താഴെ വീണാലൊന്നും ഒരു കുഴപ്പവുമില്ല എന്നൊന്നും ആരും കരുതരുത്.ഈ (mechanical) മെക്കാനിക്കൽ ഡിസ്‌ക് (technology)സാങ്കേതികത അങ്ങനെയാണ്.അങ്ങനെയുള്ളൂ എന്ന് ദയവു ചെയ്ത് മനസ്സിലാക്കി വളരെ സൂക്ഷ്മതയോടേ ഡിസ്‌ക്കുകൾ തട്ടാതെയും മുട്ടാതെയും കൈകാര്യം ചെയ്യുക.

    ഡാറ്റ നഷ്ട്ടപെടാതിരിക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗം നിങ്ങളുടെ കൺമുന്നിൽ തന്നെയുള്ളപ്പോൾ ആ സംവിധാനം ഉപയോഗപ്പെടുത്തുക.അതെന്താണെന്നു വെച്ചാൽ (back up)ബാക്ക് അപ്പ് എടുത്തു സൂക്ഷിക്കുക എന്നതു മാത്രമാണ്.ഐടി മേഖലയിലും ഓഫീസുകളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് പേരുടെ സങ്കടവും പരിഭവവും ധാരാളം കണ്ടിട്ടും കേട്ടിട്ടുമുണ്ട്.അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളി ലെ അവരുടേതല്ലാത്ത കുറ്റങ്ങളുടെ പേരിൽ ഡാറ്റ നഷ്ട്ടപെട്ടതിനാൽ അവരുടെ ജോലി പോലും നഷ്ട്ടപെട്ട ഒട്ടനേകം കഥകൾ എനിക്കറിയാവുന്നതാണ് അടുപ്പമുള്ള ഐടി സുഹൃത്തുക്കളോട് എല്ലാവരോടും ഞാൻ പറയാറുണ്ട് ഡാറ്റ റിക്കവറി എപ്പോഴും വിജയകരമായി ചെയ്യാൻ പറ്റുന്ന ഒരു സംഗതിയല്ല,(back up)ബാക്ക് അപ്പ് എടുത്തു വെക്കുക.ഡോക്ടർമാർക്ക് രോഗികളോടുള്ള പരിമിതികൾ പോലെ തന്നെ ആഗോളതലത്തിൽ എല്ലാ ഡാറ്റ റിക്കവറിസ്റ്റുകൾക്കും കുറെ പരിമിധികളുണ്ട്.എത്ര വിദഗ്‌ദനായ ഡോക്ടർക്കും രോഗിയുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റാത്ത ചില അവസ്ഥയുള്ളതു പോലെ ഈ മേഖലയിലും പരിമിതികളുണ്ടെന്നത് ഐടി വിദഗ്‌ദർക്കെങ്കിലും അറിയാവുന്നതാണല്ലോ.രോഗം വന്നു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരുത്താതിരിക്കുന്നതാണെന്നത് പോലെ ഡാറ്റ നഷ്ട്ടപെടുത്തിയിട്ട് റിക്കവറിക്ക് ശ്രമിക്കുന്നതിനേക്കാൾ ഡാറ്റ നഷ്ട്ടപെടുത്താതിരിക്കലാണ് ബുദ്ധിയെന്ന് ഓർക്കുക.

Post Reply [phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable

Return to “ഫിസിക്കൽ ഡാമേജ് ഹാർഡ് ഡിസ്‌ക്, ഡാറ്റാ റിക്കവറി”

Who is online

Users browsing this forum: No registered users and 4 guests